കർണാടകയിലെ കോൺഗ്രസ് വിജയം: 'ജോഡോ യാത്ര'യും സഹായിച്ചുവെന്ന് രാജ് താക്കറെ

ഭാരതീയ ജനതാ പാർട്ടിയുടെ പരാജയം പ്രതീക്ഷിച്ചിരുന്നതായും എം എൻ എസ് നേതാവ് പറഞ്ഞു
കർണാടകയിലെ കോൺഗ്രസ് വിജയം: 'ജോഡോ യാത്ര'യും സഹായിച്ചുവെന്ന് രാജ് താക്കറെ
Updated on

മുംബൈ: കർണാടക നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതീയ ജനതാ പാർട്ടിയുടെ പരാജയം പ്രതീക്ഷിച്ചിരുന്നതായി എം എൻ എസ് നേതാവ് രാജ് താക്കറെ. കന്യാകുമാരി മുതൽ ശ്രീനഗർ വരെ രാഹുൽ ഗാന്ധി നടത്തിയ ഭാരത് ജോഡോ യാത്ര കർണാടകയിൽ കോൺഗ്രസിന്‍റെ വിജയത്തിന് സഹായിച്ചതായും താക്കറെ പറഞ്ഞു. മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ അംബർനാഥിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഈ പരാജയം ബിജെപി അർഹിക്കുന്നതാണെന്നും ബിജെപിയുടെ ഇപ്പോഴത്തെ ശൈലിയും, ഭരണ വിരുദ്ധ വികാരവും പരാജയത്തിന് കാരണമായതായും രാജ് താക്കറെ പറഞ്ഞു. ജനങ്ങളെ ഒരിക്കലും നിസ്സാരരായി കാണരുത്. കർണാടകയിലെ തെരഞ്ഞെടുപ്പ് ഫലത്തിൽ നിന്ന് രാഷ്ട്രീയ പാർട്ടികൾ പാഠം പഠിക്കേണ്ടിയിരിക്കുന്നു.

2024ലെ തെരഞ്ഞെടുപ്പുൾപ്പെടെ വരുന്ന തെരഞ്ഞെടുപ്പുകളിൽ ഈ ഫലങ്ങൾ മഹാരാഷ്ട്രയിലെ പാർട്ടികളെ എങ്ങനെ ബാധിക്കുമെന്ന് പ്രവചിക്കാൻ ഇപ്പോൾ കഴിയില്ലെന്നും രാജ് താക്കറെ കൂട്ടിച്ചേർത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com