എംഎൻഎസ് തലവൻ രാജ് താക്കറേ 3 സീറ്റുകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്‌

മുംബൈ സൗത്തിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്താൻ ശ്രമിക്കുമ്പോൾ ശിവസേനയ്ക്ക് ഷിർദിയിലും നാസിക്കിലും സിറ്റിംഗ് എംപിമാരുണ്ട്
എംഎൻഎസ് തലവൻ രാജ് താക്കറേ 3 സീറ്റുകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ട്‌

മുംബൈ: എംഎൻഎസ് തലവൻ രാജ് താക്കറെ തന്‍റെ പാർട്ടിക്ക് വേണ്ടി 3 സീറ്റുകൾ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ. മുംബൈ സൗത്ത്, ഷിർദി, നാസിക്ക് എന്നീ മൂന്ന് ലോക്‌സഭാ സീറ്റുകൾ താക്കറെ ആവശ്യപ്പെടുന്നതിനാലാണ് മഹാ യൂത്തി സഖ്യത്തിന് ഇതുവരെ സീറ്റ് പങ്കിടൽ ചർച്ച എങ്ങുമെത്താതതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മുംബൈ സൗത്തിൽ ബിജെപി സ്ഥാനാർത്ഥിയെ നിർത്താൻ ശ്രമിക്കുമ്പോൾ ശിവസേനയ്ക്ക് ഷിർദിയിലും നാസിക്കിലും സിറ്റിംഗ് എംപിമാരുണ്ട്. അതേസമയം ഷിർദി സീറ്റിൽ ആർപിഐ(എ)യുടെ രാംദാസ് അതാവാലെയെയും അവകാശവാദമുന്നയിച്ചതായാണ് വിവരം.

Trending

No stories found.

Latest News

No stories found.