
രാമായണ മാസം
നവിമുംബൈ: രാമായണ മാസാചരണത്തോടനുബന്ധിച്ച് നെരൂള്‍ ഗുരുദേവഗിരിയില്‍ അന്നദാനം നടത്തുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളതായി ഭാരവാഹികള്‍ അറിയിച്ചു.
കര്‍ക്കടക മാസത്തിലെ 31 ദിവസവും അവരവരുടെ നാളുകളില്‍ അന്നദാനം നല്‍കാനുള്ള സൗകര്യമാണ് ചെയ്തിട്ടുള്ളത്.
ജൂലായ് 17 മുതല്‍ ആഗസ്റ്റ് 16 വരെയാണ് രാമായണ മാസാചരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 7304085880, 9773390602, 98201 65311 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടാം.