മഹാരാഷ്ട്രയിൽ എംവിഎ മികച്ച വിജയം നേടും: ചെന്നിത്തല

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാടി മഹാരാഷ്ട്രയിൽ മികച്ച വിജയം നേടുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ എംവിഎ മികച്ച വിജയം നേടുമെന്ന് രമേശ് ചെന്നിത്തല | Ramesh Chennithala confident of MVA win in Maharashtra
മഹാരാഷ്ട്രയിൽ എംവിഎ മികച്ച വിജയം നേടും: ചെന്നിത്തല
Updated on

മുംബൈ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മഹാ വികാസ് അഘാടി മഹാരാഷ്ട്രയിൽ മികച്ച വിജയം നേടുമെന്ന് സംസ്ഥാനത്തിന്‍റെ ചുമതലയുള്ള കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

മഹാരാഷ്ട്ര കോൺഗ്രസ് കമ്മിറ്റി തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്‍റെ ഭാഗമായി കൊങ്കൺ മേഖലയിൽപ്പെട്ട ജില്ലകളുടെ ഭാരവാഹികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. മലയാളി നേതാക്കളായ എംപിസിസി ജനറൽ സെക്രട്ടറി ജോജോ തോമസ്, ബ്ലോക്ക്‌ സെക്രട്ടറി ഫാറൂഖ് ആലത്തൂർ എന്നിവരും യോഗത്തിൽ പങ്കെടുത്തു.

ഭയന്തറിൽ നടത്തിയ പരിപാടിയിൽ മഹാരാഷ്ട്ര പിസിസി അധ്യക്ഷൻ നാനാ പട്ടോളെ, നിയമസഭാ കക്ഷി നേതാവ് ബാലാസാഹെബ് തോറാട്ട്, മുസാഫിർ ഹുസൈൻ തുടങ്ങിയവരും പങ്കെടുത്തു.

രാഹുൽ ഗാന്ധിയുടെ ജനപ്രീതിയിൽ വിറളി പൂണ്ടാണ് ബിജെപിയും സഖ്യകക്ഷികളും അദ്ദേഹത്തിനെതിരെ നിരന്തരം വിദ്വേഷ പ്രചരണം നടത്തുന്നതെന്നും മഹാരാഷ്ട്രയിൽ എംവിഎ സഖ്യം മികച്ച വിജയം നേടി അധികാരത്തിൽ വരുമെന്നും ചെന്നിത്തല പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com