ബിഎംസിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രമേശ് ചെന്നിത്തല

മതരാഷ്ട്രീയം അവസാനിപ്പിക്കുമെന്ന് വര്‍ഷ ഗായ്ക്കവാഡ്
Ramesh Chennithala says Congress will contest alone in BMC

ബിഎംസിയില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുമെന്ന് രമേശ് ചെന്നിത്തല

Updated on

മുംബൈ: വരാനിരിക്കുന്ന മുംബൈ മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കും. മഹാരാഷ്ട്രയും ചുമതലയുള്ള നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യം വ്യക്തമാക്കിയത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട യോഗം കൂടിയതിന് പിന്നാലെയാണ് ചെന്നിത്തലയുടെ പ്രതികരണം.

പ്രകാശ് അംബേദ്കര്‍ നേതൃത്വം നല്‍കുന്ന വിബിഎയുമായി സഖ്യത്തിലേര്‍പ്പെടാന്‍ കോണ്‍ഗ്രസ് നീക്കം നടത്തിയെങ്കിലും അതും ഫലവാത്തായില്ല. ബിജെപിയുടെ മതരാഷ്ട്രീയത്തിനെതിരെ മുംബൈക്കാര്‍ വിധിയെഴുതുമെന്ന് കോണ്‍ഗ്രസ് നേതാവും ലോക്‌സഭാ എംപിയുമായ വര്‍ഷ ഗായ്ക്കാവാഡ് പറഞ്ഞു.

ശിവസേന യുബിടിയും മഹാരാഷ്ട്ര നവനിര്‍മാണ സേനയും സഖ്യത്തിലാകും തിരഞ്ഞെടുപ്പില്‍ മത്സരിക്കുക. രാജ് താക്കെറെയോടുള്ള വിയോജിപ്പാണ് കോണ്‍ഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുന്നതിലേക്ക് വഴി തുറന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com