
കെയര്‍ ഫോര്‍ മുംബൈയുടെ നേതൃത്വത്തില്‍ നടത്തിയ റംസാന്‍ കിറ്റ് വിതരണം
മുംബൈ: കെയര്‍ ഫോര്‍ മുംബൈ കെഎംഎയുമായി സഹകരിച്ച് റംസാന്‍ കിറ്റുകള്‍ വിതരണം ചെയ്തു. തുര്‍ബെയിലാണ് ആദ്യഘട്ടത്തില്‍ കിറ്റ് വിതരണം ചെയ്തത്.
ഓരോ പ്രദേശത്തെയും സാമൂഹിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളുമായി കൈകോര്‍ത്താണ് കിറ്റുകള്‍ വിതരണം ചെയ്യുന്നതെന്ന് കെയര്‍ ഫോര്‍ മുബൈ സെക്രട്ടറി പ്രിയ വര്‍ഗീസ് പറഞ്ഞു.
കെയര്‍ ഫോര്‍ മുംബൈ പ്രതിനിധികളായ പ്രേംലാല്‍, അലി മുഹമ്മദ്, സതീഷ് കുമാര്‍, അരുണ്‍, സിന്ധു, കെഎംഎ പ്രതിനിധികളായ ഡോ ഷെരീഫ്, സിടികെ അബ്ദുള്ള, ഷിഹാബുദ്ദീന്‍ തുടങ്ങിയവര്‍ കിറ്റ് വിതരണത്തിന് നേതൃത്വം നല്‍കി.