കള്ളപ്പണക്കേസില്‍ അറസ്റ്റ് ചെയ്തത് പ്രതികാര നടപടിയെന്ന് സഞ്ജയ് റാവുത്ത്

പരാമര്‍ശം പുസ്തക പ്രകാശനത്തിനിടെ
Raut says his arrest in black money case was an act of revenge

സഞ്ജയ് റാവുത്ത്

Updated on

മുംബൈ: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി തന്നെ അറസ്റ്റ് ചെയ്തതിന് പിന്നിലെ പ്രധാനകാരണം ബിജെപിയുടെ പ്രതികാരമാണെന്ന് ഉദ്ധവ് വിഭാഗം ശിവസേന നേതാവ് സഞ്ജയ് റാവുത്ത്. നര്‍ക്കര്‍ത്തല സ്വര്‍ഗ്' (നരകത്തിലെ സ്വര്‍ഗം) എന്ന തന്റെ പുസ്തക പ്രകാശനം നടത്തുന്നതിനിടെയാണ് റാവുത്ത് തന്റെ അറസ്റ്റ് പ്രതികാര നടപടിയാണെന്ന് ആരോപിച്ചത്.

2019-ല്‍ മഹാരാഷ്ട്രയില്‍ ബിജെപി അധികാരത്തില്‍ വരുന്നത് താന്‍ തടഞ്ഞതിന്‍റെ പ്രതികാരമായിരുന്നു അറസ്റ്റ്. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള മഹാ വികാസ് അഘാഡി സര്‍ക്കാരിന് സംരക്ഷണ മതില്‍ തീര്‍ത്തതിനാലാണ് തന്നെ അറസ്റ്റ് ചെയ്തതെന്നും റാവുത്ത് പറഞ്ഞു

ജയിലിലെ അനുഭവങ്ങളെക്കുറിച്ചെഴുതിയ പുസ്തകമാണ് നരകത്തിലെ സ്വര്‍ഗ്ം. താക്കറെ സര്‍ക്കാര്‍ തകര്‍ന്നപ്പോള്‍ ബിജെപി പ്രതികാരം വീട്ടുകയായിരുന്നു. ഭരണഘടനാവിരുദ്ധമായ മാര്‍ഗങ്ങളിലൂടെയാണ് ഏക്നാഥ് ഷിന്‍ഡെ സര്‍ക്കാര്‍ രൂപീകരിച്ചത്. 2019-ലെ തിരഞ്ഞെടുപ്പില്‍ 288 അംഗ നിയമസഭയില്‍ 105 സീറ്റുകള്‍ നേടിയിട്ടും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വന്നതില്‍ ബിജെപിക്ക് കടുത്ത വേദനയുണ്ടായിരുന്നെന്നും റാവുത്ത് പറഞ്ഞു. പുസ്തകത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ഗോധ്ര കലാപക്കേസില്‍ നിന്ന് രക്ഷിച്ചത് ശരദ് പവാറും ബാല്‍താക്കറെയും ആയിരുന്നെന്നും റാവുത്ത് പറയുന്നുണ്ട്‌

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com