ഖാര്‍ഘര്‍ കേരളസമാജത്തിന്‍റെ നേതൃത്വത്തില്‍ വായനാ ദിനം

മലയാളം ക്ലാസുകളിലേക്കുള്ള പ്രവേശനം തുടരുന്നു

Reading Day organized by Kharghar Kerala Samajam

വായനാ ദിനം ആചരിച്ചു

Updated on

മുംബൈ: ഖാര്‍ഘര്‍ കേരള സമാജത്തിന്‍റെ നേതൃത്വത്തില്‍ വായനാദിനം ആചരിച്ചു. പരിപാടിയുടെ ഭാഗമായി സമാജം മലയാളം ക്ലാസ്സിലെ കുട്ടികളുടെ വായന , സ്വന്തം കഥ അവതരണം, സമാജം ലൈബ്രറിയുടെ വായനാ ക്ലബ് രൂപീകരണം, ഫങ്ഷണൽ മലയാളം ക്ലാസ് ആദ്യ ബാച്ചില്‍ പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ 16 വിദ്യാര്‍ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം ചെയ്തു.

മലയാളം മിഷന്‍റെയും ഫംങ്ഷണല്‍ മലയാളം ക്ലാസിന്‍റെയും അധ്യാപകരെ ആദരിക്കല്‍, വളരെക്കാലം മലയാളം ക്ലാസ്സിലെ അധ്യാപികയായി സേവനം അനുഷ്ഠിച്ച ശാന്ത ടീച്ചര്‍ക്കും കുടുംബത്തിനും അനുമോദനവും യാത്രയയപ്പും നല്‍കി.

മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ആറു മാസ കാലയളവില്‍ മലയാളം എഴുതുവാനും വായിക്കുവാനും പഠിപ്പിക്കുന്ന സമാജത്തിന്റെ ഫങ്ക്ഷണല്‍ മലയാളം ഹൈബ്രിഡ് ക്ലാസ്സിന്റെ പുതിയ ബാച്ചിലേക്കുള്ള പ്രവേശനം തൂടരുന്നതായി സെക്രട്ടറി മനോജ് അറിയിച്ചു . സമാജം ഫോണ്‍: 91673 84155

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com