

വിശുദ്ധ ബര്‍ത്തലോമിയ
മുംബൈ: വിശുദ്ധ ബര്‍ത്തലോമിയയുടെ തിരുശേഷിപ്പ് ആദ്യമായി ഇന്ത്യയിലെത്തുന്നു. മഹാരാഷ്ട്രയിലെ കല്യാണ്‍ അതിരൂപതയിലെ കല്യാണ്‍ ഈസ്റ്റ് സെന്‍റ് ബര്‍ത്തലോമിയ ഇടവകയിലാണ് റോമില്‍ നിന്നെത്തിക്കുന്ന തിരുശേഷിപ്പ് സ്ഥാപിക്കുന്നത്. വിശുദ്ധ ബര്‍ത്തലോമിയയുടെ തിരുശേഷിപ്പ് ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. ഓഗസ്റ്റ് രണ്ടിനാണ് ആഘോഷപൂര്‍വം ചടങ്ങ് നടത്തുന്നത്.
വടക്കുപടിഞ്ഞാറന്‍ ഇന്ത്യയിലും ഏഷ്യയുടെ വിവിധ ഭാഗങ്ങളിലും ക്രിസ്തുവിന്‍റെെ സുവിശേഷം പ്രഘോഷിച്ച അപ്പസ്‌തോലനായിരുന്നു വിശുദ്ധ ബര്‍ത്തലോമിയയെന്ന് ചരിത്രരേഖകള്‍ വ്യക്തമാക്കുന്നു.
ഇടവക വികാരി ഫാദര്‍ നെക്‌സണ്‍ പല്ലന്‍റെ നേതൃത്വത്തിലാണ് തിരുശേഷിപ്പ് കമ്മിറ്റിയും ആഘോഷ കമ്മിറ്റിയും പ്രവര്‍ത്തിക്കുന്നത്.