താനെയ്ക്കും മുളുണ്ടിനും ഇടയില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ അനുവദിച്ച 250 കോടി നല്‍കണമെന്ന് നിവേദനം

ശിവസേന എംപി നരേഷ് മസ്‌കെയാണ് ആവശ്യം ഉന്നയിച്ചത്.
Representation submitted seeking the release of 250 crore sanctioned for the construction of a station between Thane and Mulund.

താനെയ്ക്കും മുളുണ്ടിനും ഇടയില്‍ സ്റ്റേഷന്‍ നിര്‍മിക്കാന്‍ അനുവദിച്ച 250 കോടി നല്‍കണമെന്ന് നിവേദനം

Updated on

മുംബൈ: താനെയ്ക്കും മളുണ്ടിനും ഇടയില്‍ നിര്‍മിക്കാന്‍ പദ്ധതിയിട്ടിരിക്കുന്ന പുതിയ റെയില്‍വേ സ്റ്റേഷനായി അനുവദിച്ച 250 കോടി രൂപ അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് ശിവസേന എംപി നരേഷ് മസ്‌കെ കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി കൂടിക്കാഴ്ച നടത്തി. ദിവസേന ലക്ഷക്കണക്കിന് യാത്രക്കാര്‍ ഉപയോഗിക്കുന്ന താനെ റെയില്‍വേ സ്റ്റേഷനിലെ അമിത തിരക്ക് കുറയ്ക്കാന്‍ പുതിയ സ്റ്റേഷന്‍ നിര്‍ണായകമാണെന്ന് എംപി മന്ത്രിയെ അറിയിച്ചു. പദ്ധതിക്ക് റെയില്‍വേ മന്ത്രാലയം 250 കോടി അംഗീകരിച്ചിട്ടുണ്ടെങ്കിലും, റെയില്‍വേ ബോര്‍ഡ് ഇതുവരെ തുക അനുവദിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തുക എത്രയും വേഗം നല്‍കുന്നതിനുള്ള നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി ഉറപ്പുനല്‍കിയതായി മസ്‌കെഅറിയിച്ചു. കൂടിക്കാഴ്ചയില്‍ കൊങ്കണ്‍ റെയില്‍വേയുടെ പ്രധാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ച് വിപുലീകരിക്കണമെന്നും, മുംബൈമഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസിന്‍റെ പഴയ സമയക്രമം പുനഃസ്ഥാപിക്കണമെന്നും, വരാനിരിക്കുന്ന ഗണേശോത്സവത്തോടനുബന്ധിച്ച് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

കൂടിക്കാഴ്ചയില്‍ കൊങ്കണ്‍ റെയില്‍വേയുടെ പ്രധാന സര്‍വീസുകള്‍ പുനഃസ്ഥാപിച്ച് വിപുലീകരിക്കണമെന്നും, മുംബൈമഡ്ഗാവ് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ പഴയ സമയക്രമം പുനഃസ്ഥാപിക്കണമെന്നും, വരാനിരിക്കുന്ന ഗണേശോത്സവത്തോടനുബന്ധിച്ച് കൂടുതല്‍ പ്രത്യേക ട്രെയിനുകള്‍ അനുവദിക്കണമെന്നും എംപി ആവശ്യപ്പെട്ടു.

logo
Metro Vaartha
www.metrovaartha.com