മുംബൈ മേയറായി ഋതു താവ്‌ഡെ സ്ഥാനമേറ്റു

44 വര്‍ഷങ്ങള്‍ക്ക് ശേഷം ബിജെപി മേയര്‍

Ritu Tawde takes over as Mumbai Mayor

ഋതു താവ്‌ഡെ

Updated on

മുംബൈ : മുംബൈ മേയറായി കോര്‍പ്പറേറ്റര്‍ ഋതു താവ്‌ഡെ ചുമതലയേറ്റു. ശിവസേനയുടെ സഞ്ജയ് ഘഡി ഡെപ്യൂട്ടി മേയറായി. ഇരുവരും എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഋതു താവ്‌ഡെ മുംബൈയുടെ 78-ാം മേയറാണ്. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസും ശിവസേനയുടെ തലവനായ ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും ചടങ്ങില്‍ പങ്കെടുത്തു.

44 വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് രാജ്യത്തെ ഏറ്റവും സമ്പന്നമായ മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ബിജെപി മേയര്‍സ്ഥാനം ഉറപ്പിച്ചത്.

മുംബൈയിലെ ബിജെപിയില്‍ നിന്നുള്ള രണ്ടാമത്തെ മേയറാണ് അവര്‍. തിരഞ്ഞെടുപ്പ് നപടിക്രമങ്ങള്‍ക്ക് മുന്നോടിയായി, ബിഎംസി ആസ്ഥാനത്തേക്ക് പോകുന്നതിനു മുന്‍പ്, ബിജെപിയുടെയും ശിവസേനയുടെയും കോര്‍പ്പറേറ്റര്‍മാര്‍ ഹുതാത്മ ചൗക്കില്‍ പുഷ്പാര്‍ച്ചന നടത്തി.

logo
Metro Vaartha
www.metrovaartha.com