മുംബൈയില്‍ നിന്ന് നാഗ്പൂരിലേക്ക് ഇനി വെറും എട്ടുമണിക്കൂര്‍ റോഡ് യാത്ര

55000 കോടി രൂപയുടെ മുംബൈ-നാഗ്പുര്‍ സമൃദ്ധി എക്‌സ്പ്രസ് പാത പൂര്‍ണമായും തുറന്നു
Road travel from Mumbai to Nagpur now just eight hours

സമൃദ്ധി എക്‌സ്പ്രസ് പാത

Updated on

മുംബൈ: മുംബൈയില്‍നിന്നു നാഗ്പുരിലേക്ക് ഇനി വെറും എട്ടുമണിക്കൂര്‍ കൊണ്ട് റോഡ് മാര്‍ഗം യാത്രം ചെയ്യാം. ഇരുനഗരങ്ങളെയും ബന്ധിപ്പിക്കുന്ന സമൃദ്ധി എക്‌സ്പ്രസ് പാതയുടെ അവസാനഘട്ടം ഇന്നലെ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും ഉപമുഖ്യമന്ത്രിമാരായ അജിത് പവാറും ഏക്‌നാഥ് ഷിന്‍ഡെയും ചേര്‍ന്ന് ഉദ്ഘാടനം ചെയ്തതോടെയാണിത്. പാതയിലൂടെ ഒരു വശത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസും മറുവശത്തേക്ക് ഏക്‌നാഥ് ഷിന്‍ഡെയും വാഹനം ഓടിച്ചു. ഇവര്‍ക്കൊപ്പം അജിത് പവാറും യാത്ര ചെയത്.ു

നാസിക് ജില്ലയിലെ ഇഗത്പുരിക്കും താനെയിലെ അമാനയ്ക്കുമിടയിലുള്ള 76 കിലോമീറ്ററാണ് വ്യാഴാഴ്ച തുറന്നത്. ഇതോടെ പാതയുടെ 701 കിലോമീറ്റര്‍ ഭാഗവും യാത്രക്കാര്‍ക്കായി പ്രവര്‍ത്തന സജ്ജമായി. മുംബൈയില്‍നിന്ന് നാഗ്പുരിലേക്കു റോഡുമാര്‍ഗം 18 മണിക്കൂര്‍ വേണ്ടിവരുന്ന യാത്ര 8 മണിക്കൂറായി ചുരുങ്ങുമെന്നതാണു സമൃദ്ധി എക്‌സ്പ്രസ് വേ പൂര്‍ണമായി തുറക്കുന്നതോടെ വരുന്ന മാറ്റം. ആറുവരി പാതയാണിത്. മണിക്കൂറില്‍ 150 കിലോമീറ്ററാണു വേഗപരിധി. എന്നാല്‍, 120 കിലോമീറ്റര്‍ വേഗത്തില്‍ വരെ വാഹനം ഓടിക്കാനേ ഇപ്പോള്‍ അനുമതിയുള്ളൂ. 2022 ഡിസംബറില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ആദ്യഘട്ടമായ 520 കിലോമീറ്റര്‍ തുറന്നത്. രണ്ടാം ഘട്ടം 2023 മേയില്‍ മുന്‍മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയും തുറന്നുകൊടുത്തു. മൂന്നാം ഘട്ടമാണ് ഇപ്പോള്‍ തുറന്നിരിക്കുന്നത്.

10 ജില്ലകളെ ബന്ധിപ്പിക്കുന്ന പാത

മഹാരാഷ്ട്രയിലെ 10 ജില്ലകളിലെ 340 ഗ്രാമങ്ങളിലൂടെ കടന്ന് പോകുന്ന പാത 55000 കോടി രൂപ മുതല്‍മടുക്കിലാണ് നിര്‍മിച്ചത്. ഏഴ് തുരങ്കങ്ങളും 73 ഫ്‌ലൈഓവറുകളും 300 കാല്‍നടപാതകളും ഉള്ള സമൃദ്ധി എക്‌സ്പ്രസ് വേയില്‍ മൃഗങ്ങള്‍ക്ക് റോഡു മുറിച്ചു കടക്കാനും പ്രത്യേക ഇടങ്ങളുണ്ട്. 40 വര്‍ഷത്തേക്ക് ടോളീടാക്കുന്ന പാതയില്‍ ഒരു വശത്തേക്ക് യാത്ര ചെയ്യാന്‍ 1450 രൂപയാണ് നാലുചക്ര വാഹനങ്ങള്‍ നല്‍കേണ്ടത്. കൂടുതല്‍ ചക്രങ്ങളുള്ള വാഹനങ്ങള്‍ക്ക് ടോള്‍ പിന്നെയും ഉയരും . വലിയ വാഹനങ്ങള്‍ക്ക് കിലോമീറ്ററിന് 14 രൂപയാണ് കുറഞ്ഞ ടോള്‍നിരക്ക

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com