

രോഹിത് ആര്യ.
മുംബൈ: കുട്ടികളെ ബന്ദികളാക്കിയതിന്‍റെ പേരില്‍ ഏറ്റമുട്ടല്‍ കൊലപാതകത്തിലൂടെ മുംബൈ പൊലീസ് വധിച്ച രോഹിത് ആര്യയുടേത് വ്യാജ ഏറ്റുമുട്ടലാണെന്നും സിബിഐ അന്വേഷണം വേണമെന്നാവശ്യപ്പെട്ടും ബോംബെ ഹൈക്കോടതിയില്‍ ഹർജി സമര്‍പ്പിച്ചു.
സംഭവത്തില്‍ മജിസ്ട്രറ്റുതല അന്വേഷണം നടക്കുന്നതിനിടെയാണ് ഹര്‍ജി ബോംബെ ഹൈക്കോടതിയില്‍ എത്തിയിരിക്കുന്നത്. മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് പൊലീസ് രോഹിതിന് നേരെ വെടിയുതിര്‍ക്കുകയായിരുന്നെന്നാണ് പ്രധാന ആരോപണം.