Rohit Shetty praises Modi

രോഹിത് ഷെട്ടി

മോദിയെ പ്രശംസിച്ച് രോഹിത് ഷെട്ടി

പൊലീസ് സിനിമകള്‍ കൊണ്ട് ശ്രദ്ധ പിടിച്ചു പറ്റിയ സംവിധായകനാണ് രോഹിത് ഷെട്ടി
Published on

മുംബൈ: മുംബൈ ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്മാരില്‍ ഒരാളായ തഹാവൂര്‍ റാണയെ അമെരിക്കയില്‍ നിന്ന് ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന മോദി സര്‍ക്കാരിനെ പ്രശംസിച്ച് സംവിധായകന്‍ രോഹിത് ഷെട്ടി.

ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന റാണയുടെ ചിത്രം ഉള്‍പ്പെടെയാണ് രോഹിത് ഷെട്ടിയുടേ പോസ്റ്റ്. ഇന്ത്യയിലേക്ക് കൊണ്ടുവന്നതിന് ശേഷമുള്ള റാണയുടെ ആദ്യ ഫോട്ടോയാണിത്. ഫോട്ടോ പങ്കുവെച്ചതിനൊപ്പം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് രോഹിത് ഒരു നീണ്ട കുറിപ്പും എഴുതി.

ഇന്ത്യ മറന്നില്ല. ഇന്ത്യ കാത്തിരുന്നു. പ്രധാനമന്ത്രി മോദി നീതി ഉറപ്പാക്കി. 26/11 ഭീകരാക്രമണത്തിന്‍റെ മുഖ്യസൂത്രധാരന്‍ തഹാവൂര്‍ റാണയെ യുഎസില്‍ നിന്ന് നാടുകടത്തിയതിന് ശേഷം ഡല്‍ഹിയില്‍ എത്തിയപ്പോള്‍ എന്‍ഐഎ ഔദ്യോഗികമായി അറസ്റ്റ് ചെയ്തു.

ഇന്ത്യയിലെ ഏറ്റവും അപകടകരമായ ഭീകരാക്രമണങ്ങളിലൊന്നിലെ പങ്കിന് റാണ വിചാരണ നേരിടാന്‍ പോകുന്നെന്നും ഷെട്ടി കുറിച്ചു.

logo
Metro Vaartha
www.metrovaartha.com