താനെയിൽ ഫുട്ബോൾ ടർഫിൽ റൂഫ് കവർ തകർന്ന് 9 വിദ്യാർഥികൾക്ക് പരിക്ക് : 2 പേരുടെ നില ഗുരുതരം

ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അപകടമുണ്ടായത്
താനെയിൽ ഫുട്ബോൾ ടർഫിൽ റൂഫ് കവർ തകർന്ന് 9 വിദ്യാർഥികൾക്ക് പരിക്ക് : 2 പേരുടെ നില ഗുരുതരം

താനെ: താനെ നഗരത്തിലെ ഉപവൻ പ്രദേശത്ത് കെട്ടിടത്തിന്റെ ടെറസിന് മുകളിൽ കെട്ടിയ റൂഫ് കവർ തകർന്ന് വീണ് ഒമ്പത് വിദ്യാർഥികൾക്ക് പരിക്കേറ്റു. 2 പേരുടെ നില ഗുരുതരമാണ്. ഒമ്പത്, പത്ത് ക്ലാസുകളിലെ വിദ്യാർഥികൾക്കാണ് അപകടമുണ്ടായത്.

വെള്ളിയാഴ്ച രാത്രി അടുത്ത പ്രദേശത്തെ കെട്ടിടത്തിന്റെ ടെറസിന് മുകളിൽ കെട്ടിയ റൂഫ് ഗവാൻ ബാഗിലെ കെട്ടിടത്തോട് ചേർന്നുള്ള ടർഫ് ഗ്രൗണ്ടിലേക്ക് വീഴുകയായിരുന്നു. അപകടം നടന്ന സമയം വിദ്യാർഥികൾ ഫുട്ബോൾ കളിക്കുകയായിരുന്നു. ഇവരെ അടുത്തുള്ള ബഥനി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Trending

No stories found.

Latest News

No stories found.