

മത്സ്യഗന്ധ പന്‍വേലില്‍ നിന്ന് പുറപ്പെടുന്നതിനെതിരെ യാത്രാസമിതി
നവിമുംബൈ : മത്സ്യഗന്ധ എക്‌സ്പ്രസ് പന്‍വേലില്‍നിന്ന് പുറപ്പെടുന്നതിനെതിരേ യാത്രാസമിതി. തീരദേശ കര്‍ണാടക നിവാസികള്‍ക്ക് നാട്ടിലെത്താന്‍ ഏറെ പ്രയോജനപ്പെടുന്ന മത്സ്യഗന്ധ എക്‌സ്പ്രസ് പന്‍വേലില്‍നിന്ന് യാത്ര തിരിക്കുന്നത് പശ്ചിമ മുംബൈ ഭാഗങ്ങളില്‍ വസിക്കുന്നവര്‍ക്കും മധ്യമുംബൈ ദേശങ്ങളില്‍ വസിക്കുന്നവര്‍ക്കും ഏറെ പ്രയാസമുണ്ടാക്കുന്നെന്നും വണ്ടി എല്‍ടിടിയില്‍നിന്നുതന്നെ പുറപ്പെടാനുള്ള സൗകര്യമുണ്ടാക്കണമെന്നുമാവശ്യപ്പെട്ട് 'കാരവല്ലി റെയില്‍വേ യാത്രി അഭിവൃദ്ധി സമിതി' അധ്യക്ഷന്‍ ജി. ഹനുമന്ത കാമത്ത് അധികൃതര്‍ക്ക് പരാതി നല്‍കി.
ബിജെപി കര്‍ണാടക സെല്‍ അധ്യക്ഷന്‍ സുരേഷ് അഞ്ചനും ബന്ധപ്പെട്ടവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.