താരാഭായി ഷിന്‍ഡെ ചെസ് ടൂര്‍ണമെന്‍റ് 24ന്

ഇതുവരെ ഒമ്പത് ഫിഡെ റേറ്റഡ് ചെസ് താരങ്ങളെ വളർത്തിയെടുത്ത അക്കാഡമിയാണ് ടൂർണമെന്‍റ് സംഘടിപ്പിക്കുന്നത്.
Tarabhai Shinde Chess Tournament on 24th

താരാഭായി ഷിന്‍ഡെ ചെസ് ടൂര്‍ണമെന്‍റ് 24ന്

Updated on

നവിമുംബൈ: അഞ്ചാമത് താരാഭായി ഷിന്‍ഡെ റാപിഡ് ചെസ് ടൂര്‍ണമെന്‍റ് 24ന് നടത്തും. നെരുള്‍ അഗ്രികോളി ഭവനില്‍ ആന്‍ജനിബായി ചെസ് അക്കാഡമിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ടൂര്‍ണമെന്‍റ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷമാണ് സംഘടിപ്പിക്കുന്നത്. റബാലെയിലാണ് അക്കാഡമി പ്രവര്‍ത്തിക്കുന്നത്. ബാല്‍ വികാസ് കേന്ദ്ര എന്ന എന്‍ജിഒയുമായി സഹകരിച്ച് പിന്നോക്ക സാഹചര്യങ്ങളിലുള്ള കുട്ടികള്‍ക്കായി സൗജന്യ പരിശീലന പരിപാടികള്‍ സംഘടിപ്പിച്ച് വരുന്നു.

നിലവില്‍ 200ല്‍ അധികം കുട്ടികള്‍ക്ക് അക്കാഡമി പരിശീലനം നല്‍കുന്നു. ഇതുവരെ ഒമ്പത് ഫിഡെ റേറ്റഡ് ചെസ്സ് താരങ്ങളെ അക്കാഡമി വളര്‍ത്തിയെടുത്തതും ശ്രദ്ധേയമാണ്. ചെസ്സ് പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഈ മത്സരത്തില്‍ രജിസ്‌ട്രേഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നു. പങ്കെടുക്കുന്നതിനും വിശദാംശങ്ങള്‍ക്കുമായി ബന്ധപ്പെടുക: നന്ദകുമാര്‍ ടി.വി ഫോണ്‍: 9820988026.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com