ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കെട്ടിക്കിടക്കുന്നത് 97,545 കോടി രൂപ

ബാങ്കുകളില്‍ അവകാശികള്‍ ഇല്ലാതെ കെട്ടിക്കിടക്കുന്നത് 97,545 കോടി രൂപ
Rs 97,545 crore is lying unclaimed in banks.

അവകാശികള്‍ ഇല്ലാതെ കെട്ടിക്കിടക്കുന്നത് 97,545 കോടി രൂപ

Updated on

മുംബൈ:രാജ്യത്ത് ബാങ്കുകളില്‍ അവകാശികളില്ലാതെ കെട്ടിക്കിടക്കുന്ന 97,545.12 കോടി രൂപ അവകാശികളെ കണ്ടെത്തി നല്‍കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ബാങ്കുകളോട് നിര്‍ദേശിച്ചു. കേരളത്തില്‍ തിരുവല്ലയില്‍ ഉള്‍പ്പെടെ ഇത്തരത്തില്‍ വലിയ തോതില്‍ പണം കെട്ടി കിടക്കുന്നതായുള്ള വാര്‍ത്തകള്‍ വന്നിരുന്നു.

സാമ്പത്തിക സ്ഥിരത വികസന കൗണ്‍സില്‍ യോഗത്തില്‍ ആര്‍ബിഐ, സെബി, എംസിഎ, പിഎഫ്ആര്‍ഡിഎ, ഐആര്‍ഡിഎഐ തുടങ്ങിയ നിയന്ത്രണ ഏജന്‍സികളോടാണ് ധനമന്ത്രി കാര്യങ്ങള്‍ അവതരിപ്പിച്ചത്. മുംബൈയിലായിരുന്നു യോഗം.

ഈ തുക സൂക്ഷിച്ചിരിക്കുന്നതാകട്ടെ ഡിപ്പോസിറ്റര്‍ എജുക്കേഷന്‍ ആന്‍ഡ് അവേര്‍നെസ് ഫണ്ടിലും. 2024 മാര്‍ച്ച് അവസാനമിത് 78,213 കോടി രൂപയായി മാറി. അതായത് ഒരു വര്‍ഷത്തിനിടെ 24.71 ശതമാനമാണ് വര്‍ധനയാണ് സൂചിപ്പിക്കുന്നത്.

ഇത്കൂടാതെ അവകാശികളില്ലാതെ കിടക്കുന്ന ഓഹരികളും ലാഭവിഹിതവും ഇന്‍ഷുറന്‍സ് ഫണ്ടും പെന്‍ഷന്‍ ഫണ്ടുകളും വേറെയുമുണ്ട്.

സാമ്പത്തിക സ്ഥാപനങ്ങളില്‍ അവകാശികളില്ലാതെ സൂക്ഷിച്ചിരിക്കുന്ന പണം എത്രയും വേഗം അതിന്‍റെ ഉടമകളെ കണ്ടെത്തി തിരിച്ചു നല്‍കണമെന്നാണ് നിര്‍ദേശം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com