

സഹാര്‍ മലയാളി സമാജം പൂക്കള മത്സരം സംഘടിപ്പിക്കുന്നു
മുംബൈ: സഹാര്‍ മലയാളി സമാജം ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പൂക്കള മത്സരവും ഓണപ്പാട്ട് മത്സരവും ഞായറാഴ്ച നടക്കും. സമാജം ഓഫീസില്‍ വെച്ച് നടക്കുന്ന ആഘോഷപരിപാടികളില്‍ മറ്റ് വിവിധ മത്സരങ്ങളും അരങ്ങേറും.
ഞായറാഴ്ച രാവിലെ 10.30-ന് പൂക്കള മത്സരത്തോടെയാണ് പരിപാടികള്‍ക്ക് തുടക്കമാകുന്നത്. തുടര്‍ന്ന് 11.45-ന് ഓണപ്പാട്ട് മത്സരവും 12.15-ന് 'സുന്ദരിക്കൊരു പൊട്ടുകുത്ത്' മത്സരവും നടക്കും.
മത്സരങ്ങളില്‍ പങ്കെടുക്കാന്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ പരിപാടി ആരംഭിക്കുന്നതിന് 10 മിനിറ്റ് മുന്‍പായി തന്നെ വേദിയില്‍ എത്തിച്ചേരണമെന്ന് സമാജം സെക്രട്ടറി അറിയിച്ചു. ഫോണ്‍ : 9967904739.