ആസാദ് നഗര്‍ മലയാളി സമാജം കേരളപ്പിറവി ദിനാഘോഷം നടത്തി

വിവിധ കലാപരപാടികളും അരങ്ങേറി

Azad Nagar Malayali Samajam celebrated Keralapiravi Day

ആസാദ് നഗര്‍ മലയാളി സമാജം കേരളപ്പിറവി ദിനാഘോഷം നടത്തി

Updated on: 

മുംബൈ: കേരളത്തിന്റെ സാംസ്‌കാരിക പൈതൃകവും ഗൃഹാതുരമായ ഓര്‍മ്മകളും പങ്കുവച്ചുകൊണ്ട് ആസാദ് നഗര്‍ മലയാളി സമാജം കേരളപ്പിറവി ദിനം ആഘോഷിച്ചു. നവംബര്‍ ഒന്നിന് സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ തലമുറകളില്‍പ്പെട്ട അംഗങ്ങള്‍ പങ്കെടുത്തു. മലയാള ഭാഷയോടും കേരളത്തിന്റെ സംസ്‌കാരത്തോടുമുള്ള സ്‌നേഹവും സ്വന്തം നാടിനോടുള്ള വൈകാരിക ബന്ധവും വിളിച്ചോതുന്നതായി ആഘോഷം മാറി.

കേരള സംസ്ഥാനം രൂപംകൊണ്ടതിന്റെ ഓര്‍മ്മ പുതുക്കി വൈകിട്ട് 5.29ന് ആരംഭിച്ച ചടങ്ങില്‍ സമാജം പ്രസിഡന്റ് രത്‌നരാജ് നായരും സെക്രട്ടറി മോഹന്‍ദാസ് എബിയും ചേര്‍ന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. തലമുറകളിലൂടെ സാംസ്‌കാരിക സ്വത്വം നിലനിര്‍ത്തുന്നതിന്റെയും കൂട്ടായ്മയുടെ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെയും പ്രാധാന്യം പ്രസിഡന്റ് രത്നരാജ് തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. വിവിധ കലാപരിപാടികളും അരങ്ങേറി.