
ഓണാഘോഷം
മുംബൈ: രാഷ്ട്രീയ സ്വയംസേവക സംഘം ഭാരത് ഭാരതി മുബൈ, താനെ, നവിമുംബൈ മേഖലകളിലെ മലയാളി സ്വയം സേവകര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ഏകതാസംഗമം എന്ന പേരില്‍ ഓണാഘോഷം സംഘടിപ്പിക്കുന്നു. സംഘത്തിന്‍റെ ശതാബ്ദി ആഘോഷങ്ങളുടെ തുടക്കമെന്ന നിലയില്‍ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം കൂടിയാണ് ഈ സംഗമം കൊണ്ടുദ്ദേശിക്കുന്നത്.
ഓഗസ്റ്റ് 17ന് രാവിലെ 9-30 മുതല്‍ താനെ ഘോഡ്ബന്ദര്‍ റോഡ് മാന്‍പാഡക്കടുത്ത് ഹീരാനന്ദനി മെഡോസിലെ ഡോ: കാശിനാഥ് ഘാനേക്കര്‍ നാട്യഗൃഹത്തിലാണ് പരിപാടി.
എസ്. സേതുമാധവന്‍, എ. ഗോപാലകൃഷ്ണന്‍, ഹരികൃഷ്ണകുമാര്‍, പി.ആര്‍.ശശിധരന്‍ എന്നിവരും മഹാരാഷ്ട്രയില്‍ നിന്ന് ചന്ദ്രശേഖര്‍ സുര്‍വെ, ചിന്തന്‍ ഉപാദ്ധ്യായ ന്നിവരും സംബന്ധിക്കും. ഉച്ചക്ക് ഓണ സദ്യയും തുടര്‍ന്ന് മുംബൈയിലെ ബാലഗോകുലങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.