മോഹന്‍ഭാഗവത്
Mumbai
മുംബൈയില്‍ ഗൃഹസന്ദര്‍ശന പരിപാടിയുമായി ആര്‍എസ്എസ്
അടുത്ത വര്‍ഷം മുംബൈയില്‍ മോഹന്‍ ഭാഗവതിന്‍റെ പ്രഭാഷണ പരമ്പര
മുംബൈ: ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി മുംബൈയില്‍ ഗൃഹസന്ദര്‍ശനപരിപാടിയുമായി ആര്‍എസ്എസ്. നവംബര്‍ 23 മുതല്‍ ഡിസംബര്‍ 21 വരെയായിരിക്കും സംഘടനയുടെ പ്രവര്‍ത്തകര്‍ വീടുകള്‍ സന്ദര്‍ശിക്കുക. ആര്‍എസ്എസ് മേധാവി മോഹന്‍ഭാഗവത് ഫെബ്രുവരിയില്‍ മുംബൈയില്‍ പ്രഭാഷണപരമ്പര നടത്തും. കൂടാതെ, ജനങ്ങളുമായി സംവദിക്കും.
ഫെബ്രുവരി ഏഴ്, എട്ട് തീയതികളില്‍ മുംബൈയിലെ വര്‍ളിയിലെ നെഹ്റു സയന്‍സ് സെന്‍ററിൽ രണ്ടുദിവസത്തെ പ്രഭാഷണപരമ്പര മോഹന്‍ഭാഗവത് നടത്തും.

