ഡോംബിവ്‌ലി ശ്രീ പൊന്നു ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം

യജ്ഞാചാര്യനായി ഭഗവത രത്‌നം ബ്രഹ്‌മശ്രീ അയനിപ്പിള്ളി ബാബു ചന്ദ്രശേഖരന്‍ നമ്പൂതിരി

Srimad Devi Bhagavata Navaha Yajna at Dombivli Sri Ponnu Guruvayoorappan Temple

ഡോംബിവ്‌ലി ശ്രീ പൊന്നു ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം

Updated on

താനെ: ഡോംബിവ്‌ലി ശ്രീ പൊന്നു ഗുരുവായൂരപ്പന്‍ ക്ഷേത്രത്തില്‍ ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം ഇന്ന് മുതല്‍ ഡിസംബര്‍ 1 വരെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ സംഘടിപ്പിക്കുമെന്ന് സംഘാടക സമിതി അറിയിച്ചു.നവംബര്‍ 22-ന് വൈകുന്നേരം 6 മണിക്ക് ശ്രീമദ് ദേവീ ഭാഗവത മഹാത്മ്യ പാരായണവും പ്രഭാഷണവും നടക്കും.

നവംബര്‍ 23 മുതല്‍ 30 വരെ രാവിലെ 6 മുതല്‍ വൈകുന്നേരം 6 വരെ ചടങ്ങുകള്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് ഡിസംബര്‍ 1-ന് രാവിലെ 6 മുതല്‍ ആരംഭിക്കുന്ന ചടങ്ങുകള്‍ക്ക് ഉച്ചയ്ക്ക് 1 മണിയോടെ സമാപിക്കും.

യജ്ഞാചാര്യനായി ഭഗവത രത്‌നം ബ്രഹ്‌മശ്രീ അയനിപ്പിള്ളി ബാബു ചന്ദ്രശേഖരന്‍ നമ്പൂതിരി (ഇടപ്പാള്‍) നേതൃത്വം നല്‍കും. കൂടാതെ മീര അയനിപ്പിള്ളിയും ബ്രഹ്‌മശ്രീ നീലകണ്ഠ ശര്‍മ്മയും സഹ ആചാര്യരായി സേവനമനുഷ്ഠിക്കും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com