ഗുരുദേവഗിരി ക്ഷേത്ര സന്നിധിയില്‍ ബലിതര്‍പ്പണ സൗകര്യം

ജൂലൈ 24ന് രാവിലെ 5 മുതല്‍
Sacrifice facility at Gurudevagiri Temple

ഗുരുദേവഗിരി ക്ഷേത്ര സന്നിധിയില്‍ ബലിതര്‍പ്പണ സൗകര്യം

Representative image
Updated on

നവിമുംബൈ: ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ കര്‍ക്കടക വാവിനോടനുബന്ധിച്ചുള്ള പിതൃബലിതര്‍പ്പണം ജൂലൈ 24 ന് നടക്കും. പുലര്‍ച്ചെ 5 മുതല്‍ ഗുരുദേവഗിരി മഹാദേവ ക്ഷേത്ര സന്നിധിയില്‍ നടക്കുന്ന ബലിതര്‍പ്പണം ഒരു മണിക്കൂര്‍ വീതമുള്ള ബാച്ചുകളായി 12 മണിവരെ തുടരും. 11 നു പിതൃക്കളുടെ ആത്മശാന്തിക്കായുള്ള തിലസായൂജ്യ ഹോമം നടക്കും.

ബലിയിടുന്നതിനുള്ള രസീത് ക്ഷേത്രം കൗണ്ടറില്‍ നിന്ന് നേരിട്ടോ ഓണ്‍ലൈന്‍ വഴിയോ എടുക്കാവുന്നതാണ്. ദൂരെദിക്കുകളില്‍ നിന്നുള്ളവര്‍ക്ക് തലേദിവസം ഇവിടെ എത്തി താമസിച്ചു പുലര്‍ച്ചെ കുളിച്ചു ബലിയിട്ടു മടങ്ങുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. ബലിതര്‍പ്പണത്തിനുശേഷം ലഘു ഭക്ഷണവും ഉണ്ട്.

രാമായണ മാസാചരണത്തിന്‍റെ ഭാഗമായി ജൂലൈ 17 മുതല്‍ ആഗസ്റ്റ് 16 വരെ എന്നും രാവിലെ ഗണപതി ഹോമം, വിശേഷാല്‍ അര്‍ച്ചന, അഭിഷേകം. തുടര്‍ന്ന് രാമായണ പാരായണം.

വൈകീട്ട് 7.15 മുതല്‍ ഭഗവതി സേവ. തുടര്‍ന്ന് മഹാപ്രസാദം അന്നദാനം എന്നിവ ഉണ്ടായിരിക്കും. ഭക്തര്‍ക്ക് അവരവരുടെ നാളുകളില്‍ കര്‍ക്കടക പൂജ നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.

വിവരങ്ങള്‍ക്ക്- 7304085880 , 97733 90602 9004143880 , 9892045445. ഓണ്‍ലൈന്‍ ബൂക്കിങ്ങിന്- 730485880

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com