Symbolic Image
Symbolic Image

സഹാർ മലയാളി സമാജം വാർഷികാഘോഷം

തിരുവാതിര,സംഘനൃത്തം,ഒപ്പന,ഭാരതനാട്യം,കൈകൊട്ടിക്കളി, സിനിമാഗാനം, ഡാൻസ്, നാടൻപാട്ട്, സെമിക്ലാസിക്കൽ ഡാൻസ്, വള്ളംകളി,മെഗാ ഡാൻസ് എന്നിവ കൂടി അന്ന് സഹാറിലെ ഗുജറാത്തി പട്ടേൽ ഗ്രൗണ്ടിൽ വെച്ച് നടത്തും
Published on

മുംബൈ : സഹാർ മലയാളി സമാജം വാർഷികാഘോഷം ഫെബ്രുവരി 4 ഞായറാഴ്ച നടത്തപ്പെടുന്നു.തിരുവാതിര, സംഘനൃത്തം, ഒപ്പന, ഭാരതനാട്യം, കൈകൊട്ടിക്കളി, സിനിമാഗാനം, ഡാൻസ്, നാടൻപാട്ട്, സെമിക്ലാസിക്കൽ ഡാൻസ്, വള്ളംകളി, മലയാള ദൃശ്യ മെഗാ ഡാൻസ് എന്നിവയോട് കൂടി, അന്നേദിവസം സഹാറിലെ ഗുജറാത്തി പട്ടേൽ ഗ്രൗണ്ടിൽ വെച്ച് നടത്തുമെന്നു ജനറൽ സെക്രട്ടറി അറിയിച്ചു.

സമ്മേളനത്തിൽ സമാജം മുതിർന്ന അംഗങ്ങളെ ആദരിക്കൽ, സമാജം അംഗങ്ങളുടെ കുട്ടികൾക്കുള്ള മെറിറ്റ് അവാർഡുദാനം എന്നിവ നടക്കും. പരിപാടികൾക്ക് ശേഷം സ്നേഹവിരുന്നും ഉണ്ടായിരിക്കുന്നതാണ്. സമാജം മുതിർന്ന അംഗങ്ങളെ ആദരിക്കൽ ചടങ്ങ് കൂടി നടത്തപ്പെടുന്നു.

2022 -2023 വർഷത്തിലെ S.എസ് എസ് സി,, എച് എസ് സി പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക്‌ കരസ്ഥമാക്കിയ സമാജം അംഗങ്ങളുടെ കുട്ടികൾക്ക് മെരിറ്റു അവാർഡും നൽകുന്നതാണ്.

Ph :9967904739 .

logo
Metro Vaartha
www.metrovaartha.com