
മുംബൈ:സഹാർ മലയാളി സമാജത്തിന്റ 48 ആമത് വാർഷിക പൊതുയോഗം 29 നു ഞായറാഴ്ച വൈകുന്നേരം 6 നു പട്ടേൽ ഗ്രൗണ്ടിലെ ഗുജറാത്തി മണ്ഡലിൽ വെച്ച് നട ക്കുമെന്നു സെക്രട്ടറി കെ. എസ്. ചന്ദ്രസേനൻ അറിയിച്ചു. പ്രസിഡന്റ് പി. കെ. ബാലകൃഷ്ണൻ അധ്യക്ഷത വഹിക്കും.
വരവ് ചെലവ് കണക്കവതരണം, അടുത്ത രണ്ടു വർഷത്തേക്കുള്ള ഭാരവാഹികളെയും ഇന്റേണൽ ഓഡിറ്ററെയും തെരഞ്ഞെടുക്കുക എന്നിവയാണ് പ്രധാന അജണ്ട. എല്ലാ അംഗങ്ങളും പങ്കെടുക്കണമെന്ന് സെക്രട്ടറി അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക
ഫോൺ: 9967904739