സഹാർ മലയാളി സമാജം 49ാം വാർഷികം ആഘോഷിച്ചു

Sahar Malayali Samajam celebrated its 49th anniversary
സഹാർ മലയാളി സമാജം 49-ാമത് വാർഷികം ആഘോഷിച്ചു
Updated on

മുംബൈ: സഹാർ മലയാളി സമാജം 49ാമത് വാർഷികാഘോഷം വിവിധ കലാപരിപാടികളോടെ സഹാറിലെ പട്ടേൽ ഗ്രൗണ്ടിൽ വെച്ച് ആഘോഷിച്ചു. മുഖ്യാതിഥി ഡോ.പി. ജെ. അപ്രൻ ദീപം കൊളുത്തി പരിപാടി ഉത്ഘാടനം ചെയ്തു.ജോയിന്‍റ് സെക്രട്ടറി സ്മിതാ ബാലചന്ദ്രൻ സ്വാഗതം പറഞ്ഞു , പ്രസിഡന്‍റ് കെ .എസ്.ചന്ദ്രസേനൻ അദ്ധ്യക്ഷ പ്രസംഗവും ട്രഷറർ എൻ.പി. വർഗ്ഗീസ് നന്ദി പ്രകാശനവും നടത്തി.

ചടങ്ങിൽ എസ്എസ്‌സി/ എച്ച്എസ്‌സി കുട്ടികൾക്ക് മെരിറ്റ് അവാർഡും മുതിർന്ന പൗരന്മാരെ മെമൊന്‍റെയും നൽകി ആദരിച്ചു. തുടർന്ന് സമാജം കുട്ടികളുടേയും മുതിർന്നവരുടേയും പൻവേൽ സാന്ദ്രാലയയുടെ കരോക്കെ ഗാനമേളയും നൃത്ത പരിപാടിയും ഉണ്ടായിരുന്നു. പരിപാടിക്കു ശേഷം വിഭവ സമൃദമായ സദ്യയും ഉണ്ടായിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com