
സഹാർ മലയാളി സമാജം ഓണാഘോഷം
അന്ധേരി: സഹാർ മലയാളി സമാജത്തിന്‍റെ ആദിമുഖ്യത്തിൽ നടത്തുന്ന ഓണാഘോഷത്തിന്‍റെ ഭാഗമായി നടത്തി വരാറുള്ള പൂക്കള, ഓണപ്പാട്ട്, സുന്ദരിക്കൊരു പൊട്ടുകുത്തൽ മത്സരങ്ങൾ 31 ന് രാവിലെ 10.30 മുതൽ സമാജത്തിൽ വെച്ച് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മത്സരങ്ങളിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 28 ന് വൈകിട്ട് 8.00 മണിക്ക് മുൻപായി സമാജത്തിൽ പേര് നൽകുവാൻ അഭ്യർത്ഥിക്കുന്നു.