സാഹിത്യവേദി പ്രതിമാസ ചര്‍ച്ച മെയ് 4ന്

നിഷ ഗില്‍ബര്‍ട്ട് ലേഖനം അവതരിപ്പിക്കും
Sahitya Vedi monthly discussion on the may 4th

മുംബൈ സാഹിത്യ വേദിയുടെ പ്രതിമാസ ചര്‍ച്ച

Updated on

മുംബൈ: സാഹിത്യവേദിയിലെ പ്രതിമാസ ചര്‍ച്ചയില്‍ പ്രശസ്ത നര്‍ത്തകിയും കോളമിസ്റ്റുമായ നിഷ ഗില്‍ബര്‍ട്ട് ലേഖനം അവതരിപ്പിക്കും.മാട്ടുംഗ കേരള ഭവനില്‍ മെയ് 4 ഞായറാഴ്ച വൈകീട്ട് 4.30 ന് നടക്കുന്ന പ്രതിമാസ ചര്‍ച്ചയില്‍ അക്ഷരങ്ങളെ തുള്ളിച്ച നട്ടുവന്‍ എന്ന ലേഖനമായിരിക്കും നിഷ അവതരിപ്പിക്കുന്നത്.

തുടര്‍ന്ന് നടക്കുന്ന ചര്‍ച്ചയില്‍ മുംബൈയിലെ പ്രമുഖ എഴുത്തുകാര്‍ പങ്കെടുക്കും. കുഞ്ചന്‍ നമ്പ്യാരുടെ തുള്ളല്‍ രചനകള്‍ ആണ് വിഷയം. തുള്ളല്‍ എന്ന കലാ രൂപമല്ല, ആ കൃതികളിലെ സാഹിത്യ ഘടകം , സാമൂഹ്യ വിമര്‍ശനം, ഹാസ്യം, ഭാഷാ പ്രയോഗങ്ങള്‍, തുടങ്ങി സാഹിത്യവുമായി ബന്ധപ്പെട്ടുള്ള ലേഖനം വര്‍ത്തമാനകാല പ്രസക്തയെക്കുറിച്ചും ചര്‍ച്ച ചെയ്യും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com