സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്: ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയരുന്നു!!

നിശബ്ദത പാലിച്ച് കുടുംബവും ആശുപത്രിയും പൊലീസും
Saif Ali Khan attack case: Unanswered questions arise
സെയ്ഫ് അലി ഖാൻ ആക്രമണക്കേസ്: ഉത്തരം കിട്ടാത്ത ചോദ്യങ്ങൾ ഉയരുന്നു !!
Updated on

മുംബൈ: സെയ്ഫ് അലി ഖാൻ ആക്രമണക്കേസിൽ നിരവധി ചോദ്യങ്ങളും സംശയങ്ങളും ഉയർത്തിയിട്ടും ഉത്തരം നൽകാൻ സെയ്ഫ് അലി ഖാൻന്‍റെ കുടുംബമോ ലീലാവതി ആശുപത്രി അതികൃധരോ പൊലീസോ തയാറാവുന്നില്ല. പ്രധാനാമായും ഉത്തരം കിട്ടാതെ അവശേഷിക്കുന്ന ചോദ്യങ്ങൾ ഇവയാണ്:

ജനുവരി 16ന് പുലർച്ചെ 2.30 ഓടെയാണ് സെയ്ഫിന് നേരെ ആക്രമണമുണ്ടായതെന്നും സത്ഗുരുവിലെ പെന്‍റ്ഹൗസിൽ നിന്ന് 10 മിനിറ്റ് മാത്രം അകലെയുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചത് 4.11 ന് മാത്രം. ആശുപത്രിയിലെ ഡോ. ഭാർഗവി പാട്ടീൽ ബാന്ദ്ര പോലീസിന് നൽകിയ മെഡിക്കോ ലീഗൽ റിപ്പോർട്ടിലാണ് ഇക്കാര്യം അറിവായത്. ആറോളം കുത്തേറ്റ സെയ്ഫ് ഒന്നര മണിക്കൂറിലേറെയായി വീട്ടിൽ എന്തുചെയ്യുകയായിരുന്നു എന്നതാണ് ഉയരുന്ന ചോദ്യം?

ആറ് മുറിവുകളിലൊന്ന് കത്തിയുടെ 2.5 ഇഞ്ച് ഭാഗം നാഡിക്ക് സമീപം ഉള്ളിൽ തങ്ങിനിന്നതായി ആശുപത്രി അധികൃതർ ആദ്യം പറഞ്ഞിരുന്നു. നട്ടെല്ലിന് സമീപം മൂർച്ചയുള്ള ലോഹക്കഷണം ഉള്ളിൽ തുളച്ചു കയറിയാൽ എങ്ങനെയാണ് ഇത്രയും നേരം വീട്ടിൽ ഇരുന്നത്? സെയ്ഫിനൊപ്പം ഒരു പുരുഷനും ഒരു കുട്ടിയും (നടന്‍റെ മകൻ 7 വയസ് പ്രായമുള്ള തൈമൂർ) ഉണ്ടായിരുന്നുവെന്ന് സെയ്ഫിനെ ആശുപത്രിയിലെത്തിച്ച ഓട്ടോ റിക്ഷാ ഡ്രൈവർ പറഞ്ഞു. തന്‍റെ ജീവൻ രക്ഷിച്ചതിന് സെയ്ഫ് ഡ്രൈവർക്ക് നന്ദി പറയുകയും, 11,000 രൂപ നൽകുകയും ചെയ്തിരുന്നു. കൂടാതെ ഡ്രൈവറും ആശുപത്രിയും നൽകുന്ന അഡ്മിഷൻ സമയത്തിലും വലിയ വ്യത്യാസമുണ്ട്.

കുത്തേറ്റു നടക്കുമ്പോൾ സെയ്ഫിന്‍റെ ഭാര്യ കരീന വീട്ടിൽ ഉണ്ടായിരുന്നോ? ഉണ്ടായിരുന്നുവെങ്കിൽ, ഭർത്താവിനെ ആശുപത്രിയിൽ കൊണ്ടുപോകണമെന്ന് എന്ത് കൊണ്ട് തോന്നിയില്ല?

കത്തിയുടെ ഒരു കഷ്ണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാൻ ഏകദേശം ആറ് മണിക്കൂർ എടുത്തതായി ആശുപത്രി അധികൃതർ പറഞ്ഞു. അത് നീക്കം ചെയ്ത കത്തി കഷ്ണത്തിന്‍റെ ഫോട്ടോ പോലും കാണിച്ചു. ഡോ. പാട്ടീൽ പോലീസുകാർക്ക് നൽകിയ റിപ്പോർട്ടിൽ മുറിവുകളെ ചൂണ്ടിക്കാണിക്കുന്നത് ``മുറിവുകൾ എന്നാണ്." ഫോറൻസിക് വിദഗ്ധർ പറയുന്നത് മൂർച്ചയുള്ള ആയുധങ്ങൾ കൊണ്ടാണ് മുറിവുകൾ ഉണ്ടായത്, കത്തിയല്ല എന്നുമാണ്.അപ്പോൾ എന്താണ് സത്യം? ഈ ചോദ്യങ്ങൾക്കും മറ്റ് ചോദ്യങ്ങൾക്കും ഉത്തരം നൽകാൻ സെയ്ഫോ ഡോക്ടർ നിരജ് ഉത്തമനിയോ മെഡിക്കൽ സൂപ്രണ്ടോ പൊലീസോ തയ്യാറായിട്ടില്ല. എന്തിനാണ് ഈ നിശബ്ദത എന്നതാണ് മറ്റൊരു ചോദ്യം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com