60ാം പിറന്നാള്‍ ആഘോഷിച്ച് സല്‍മാന്‍ ഖാന്‍

ആഘോഷം നടത്തിയത് പന്‍വേല്‍ ഫാം ഹൗസില്‍

Salman Khan celebrates his 60th birthday

സല്‍മാന്‍ ഖാന്‍

Updated on

മുംബൈ : സല്‍മാന്‍ ഖാന്‍റെ ജന്മദിനത്തിന്‍റെ ഭാഗമായി ബാന്ദ്ര വര്‍ളി സീ ലിങ്കിനെ പ്രത്യേക എൽഇഡി പ്രദര്‍ശനം നടത്തി. തന്റെ പന്‍വേല്‍ ഫാം ഹൗസിനു പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി ചേര്‍ന്ന് ജന്മദിനാഘോഷങ്ങള്‍ക്കുശേഷം സല്‍മാന്‍ കേക്ക് മുറിച്ചു. കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും ഒപ്പമാണ് കേക്ക് മുറിച്ചത്. സല്‍മാന്‍റെ മാതാപിതാക്കളായ സലീം ഖാനും സല്‍മ ഖാനും ഒപ്പം ഉണ്ടായിരുന്നു. അദ്ദേഹത്തിന്‍റെ സഹോദരി അര്‍പ്പിത ഖാന്‍ ശര്‍മയും ഭര്‍ത്താവ് ആയുഷ് ശര്‍മയും ആഘോഷത്തില്‍ പങ്കുചേര്‍ന്നു.

സൊഹൈല്‍ ഖാന്‍റെ മൂത്തമകന്‍ നിര്‍വാന്‍ ഖാനൊപ്പം അര്‍ബാസ് ഖാന്‍റെ മകന്‍ അര്‍ഹാന്‍ ഖാനും ഫാം ഹൗസിലെത്തി. അര്‍ബാസ് ഖാനും ഭാര്യ ശൂറ ഖാനും ആഘോഷത്തില്‍ പങ്കെടുത്തു. ബോളിവുഡ് താരങ്ങളായ കരിഷ്മ കപുര്‍, സഞ്ജയ് ദത്ത്, മഹേഷ് മഞ്ജരേക്കര്‍, ഹുമ ഖുറേഷി, തബു, രാകുല്‍ പ്രീത് സിങ്, ജാക്കി ഭഗ്നാനി, അനുപ് സോണി എന്നിവരുള്‍പ്പെടെ ചലച്ചിത്രമേഖലയിലെ ഒട്ടേറെ പ്രമുഖര്‍ ആഘോഷത്തില്‍ പങ്കെടുത്തു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com