മന്ദിരസമിതി യൂണിറ്റുകളിലും ഗുരുദേവഗിരിയിലും സമാധി പൂജയും പ്രസാദ വിതരണവും

ഗുരുസന്നിധിയില്‍ നെയ് വിളക്ക് തെളിയിക്കുന്നതിനുള്ള സൗകര്യം ഉണ്ട്
Samadhi Puja and Prasad distribution at Mandira Samiti units and Gurudevagiri

സമാധി പൂജയും പ്രസാദ വിതരണവും

Updated on

മുംബൈ: ശ്രീനാരായണ ഗുരുവിന്‍റെ 98 -മതു മഹാസമാധിദിനം വിവിധ പൂജാ പരിപാടികളോടുകൂടി ശ്രീനാരായണ മന്ദിരസമിതിയുടെ ആഭിമുഖ്യത്തില്‍ സമിതിയുടെ ചെമ്പൂര്‍ ആസ്ഥാനത്തും വിവിധ യൂണിറ്റുകളിലും ഗുരുസെന്‍ററുകളിലും 21നു ഞായറാഴ്ച ആചരിക്കുന്നു. ഗുരുദേവഗിരിയില്‍ പുലര്‍ച്ചെ 5 .30 നു നടതുറക്കല്‍, 6 നു ഗണപതി ഹോമം, 7 നു ഗുരുപൂജ, 9 നു അഖണ്ഡനാമ ജപാരംഭം,

ഗുരുദേവകൃതി, ഗുരുഭാഗവത പാരായണം

ഉച്ചകഴിഞ്ഞു 3 നു അഖണ്ഡനാജപ സമര്‍പ്പണം, സമൂഹ പ്രാര്‍ഥന, തുടര്‍ന്ന് കുസുമകലശം എഴുന്നുള്ളിക്കല്‍. 3 .15 നു സമാധി പൂജ, പുഷ്പാഭിഷേകം, സമാധി പ്രാര്‍ഥന, പ്രസാദ വിതരണം. മഹാസമാധി ദിവസം രാവിലെ മുതല്‍ ഗുരുസന്നിധിയില്‍ നെയ് വിളക്ക് തെളിയിക്കുന്നതിനുള്ള സൗകര്യം ഉണ്ടായിരിക്കും. ഫോണ്‍: 7304085880 .

വസായ് ഗുരുസെന്‍ററിൽ: രാവിലെ 9 നു മഹാഗുരുപൂജ, അഖണ്ടനാമജപം, ശ്രീമദ് ഭഗവദ്ഗീത പാരായണം, ഗുരുഭാഗവത പാരായണം. 3 .20 മുതല്‍ - 3:30 വരെ മഹാസമാധി പൂജ. ശേഷം കഞ്ഞിവീഴ്ത്തല്‍- ഫോണ്‍: 9833356861 .

വാശി ഗുരുസെന്‍റർ: രാവിലെ 7 നു ഗുരുപൂജ, 9 നു ഗുരുകീര്‍ത്തനാലാപനം, 11 നു വിളക്കു പൂജ, വൈകീട്ട് 3 നു സമൂഹ പ്രാര്‍ഥന, 3 .15 നു സമാധി ഗാനം, 3 .30 മുതല്‍ കഞ്ഞി വീഴ്ത്തല്‍. ഫോണ്‍: 9869253770 .

നാലസൊപാര വെസ്റ്റ്: രാവിലെ 10മണി മുതല്‍ ഗുരുസെന്‍ററില്‍ സമ്പൂര്‍ണ ഗുരുഭാഗവത പാരായണം, ഗുരുപുഷ്പാഞ്ജലി, സമൂഹ പ്രാര്‍ഥന, സമാധി ഗാനാലാപനം. തുടര്‍ന്ന് കഞ്ഞിവീഴ്ത്തല്‍ എന്നിവ ഉണ്ടായിരിക്കും. ഫോണ്‍: 9699140545 .

അംബര്‍നാഥ് , ബദലാപ്പൂര്‍: രാവിലെ 9 മുതല്‍ ഗുരു സെന്‍ററില്‍ ഗുരു പൂജ, അഖണ്ഡനാമ ജപം. 3 മുതല്‍ 3 .20 വരെ മഹാസമാധി പൂജ, സമൂഹ പ്രാര്‍ഥന. പ്രസാദ വിതരണം- ഫോണ്‍: 9226526307 .

ഡോംബിവലി- താക്കുര്‍ളി: രാവിലെ 7 നു ഗുരുപൂജ, ഒരു മണി മുതല്‍ ഗുരുദേവ ഭാഗവത പാരായണം, ഗുരുദേവകൃതി ആലാപനം. 3 .15 മുതല്‍ സമാധി പ്രാര്‍ഥന, സമാധി പൂജ. ശേഷം കഞ്ഞിവീഴത്തല്‍. ഫോണ്‍: 8850561775 .

സാക്കിനാക്ക: ഗുരുശ്രീ മഹേശ്വര ക്ഷേത്രസന്നിധിയില്‍

രാവിലെ 9 മുതല്‍ നാരായണ നാമജപം, പ്രാര്‍ത്ഥന, ഗുരു ഭാഗവത പാരായണം, 3 -20 ന് സമാധി പൂജ, സമാധി ഗാനാര്‍ച്ചന തുടര്‍ന്ന് കഞ്ഞി വീഴ്ത്തല്‍. ഫോണ്‍: 9869776018 .

വിലേപാര്‍ലെ വെസ്റ്റ്: അന്ധേരി വെസ്റ്റ്, യോഗേശ്വരി, ഗോരേഗാവ് : രാവിലെ 7 നു ഗുരു പൂജയോടെ ആരംഭിക്കുന്നു. ഉച്ചക്ക് ഒന്ന് മുതല്‍ ഗുരു ഭാഗവതം, അഖണ്ഡനാമ ജപം, ഗുരുദേവ കൃതികളുടെ പാരായണം. ഗുരുപൂജ, ഗുരു പുഷ്പാഞ്ജലി ,3.15 മുതല്‍ സമാധി പൂജ, സമാധി ഗാനം . 3.30 നു ശേഷം കഞ്ഞി വിതരണം. ഫോണ്‍: 9820319239 .

കലമ്പോലി: രാവിലെ 10 മുതല്‍ ഗുരുസെന്ററില്‍ ഗുരുദേവ ഭാഗവത പാരായണം, അഖണ്ഡനാമ ജപം, സമൂഹ പ്രാര്‍ഥന, 3 .15 നു സമാധി പ്രാര്‍ഥന, തുടര്‍ന്ന് കഞ്ഞി വീഴ്ത്തല്‍. ഫോണ്‍: 8879174144 .

ഉല്ലാസ് നഗര്‍: രാവിലെ 6 .30 മുതല്‍ ഗുരുപൂജ, ഗുരുദേവ കൃതി പാരായണം, ഉച്ചയ്ക്ക് ഒന്ന് മുതല്‍ അഖണ്ഡനാമ ജപം, 3 നു ധ്യാനം, സമൂഹ പ്രാര്‍ഥന, 3 .15 മുതല്‍ മഹാ സമാധി പ്രാര്‍ഥന. തുടര്‍ന്ന് കഞ്ഞി വീഴ്ത്തല്‍. ഫോണ്‍: 8551963721.

താനെ: രാവിലെ 6 .30 മുതല്‍ ഗുരു മന്ദിരത്തില്‍ ഗണപതി ഹോമം, ഗുരുദേവകൃതി പാരായണം, ഉച്ചയ്ക്ക് 2 മുതല്‍ അഖണ്ഡനാമ ജപം, 3 മുതല്‍ സമൂഹ പ്രാര്‍ഥന, തുടര്‍ന്ന് കഞ്ഞിവീഴ്ത്തല്‍. ഫോണ്‍: 9769763648 .

ഉള്‍വെ: രാവിലെ 9 മുതല്‍ ഗുരുസെന്ററില്‍ ഗുരുപൂജ, സമൂഹ പ്രാര്‍ഥന, 3 .30 നു സമാധി ഗാനാലാപനം, സമാധി പൂജ. തുടര്‍ന്ന് കഞ്ഞി വീഴ്ത്തല്‍. ഫോണ്‍: 9321251681 .

മീരാറോഡ്: ദഹിസര്‍, ഭയന്ദര്‍: രാവിലെ 6 നു നിര്‍മാല്യം, 6 .30 നു പ്രഭാതപൂജ, 11 മുതല്‍ ഗുരുസഹസ്രനാമാര്‍ച്ചന, അഖണ്ഡനാമ ജപം. 3 .20 മുതല്‍ പ്രണവം, ഗുരുസ്മരണം, ഗുരുഷഡ്കം , ഗുരുസ്തവം, ദൈവദശകം, സമാധി ഗാനാലാപനം, ആരതി. 4 നു ഉപവാസ സമര്‍പ്പണം, കഞ്ഞി വീഴ്ത്തല്‍. ഫോണ്‍: 9892884522.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com