കേരള സമാജം ഉള്‍വെ നോഡ് വനിതാദിനാഘോഷം

രുഗ്മിണി സാഗര്‍ ഉദ്ഘാടനം ചെയ്തു
Kerala Samajam Ulve Node Women's Day Celebration

കേരള സമാജം ഉള്‍വെ നോഡ് വനിതാദിനാഘോഷം

Updated on

നവിമുംബൈ: കേരള സമാജം ഉള്‍വെ നോഡിന്‍റെ ആഭിമുഖ്യത്തില്‍ വനിതാദിനാഘോഷം നടത്തി. സാമൂഹിക പ്രവര്‍ത്തക രുഗ്മണി സാഗര്‍ ഉദ്ഘാടനം ചെയ്തു. അഡ്വ. രാജലക്ഷ്മി മോഹന്‍ദാസ് (ബോംബെ ഹൈക്കോടതി)വനിതകളുടെ നിയമാവകാശങ്ങളെക്കുറിച്ച് പ്രഭാഷണം നടത്തി.

സമാജം സെക്രട്ടറിയും വനിതാ വിഭാഗം കണ്‍വീനറുമായ ഷൈജ ബിജു സ്വാഗതം ആശംസിച്ചു. വനിതാ വിഭാഗം ജോയിന്റ് കണ്‍വീനര്‍ മണി സജീവന്‍ നന്ദി രേഖപ്പെടുത്തി. ഡോ. ഇന്ദിരാദേവി (ഹോമിയോപ്പതി), അജിത ദീപക് (ദൂരദര്‍ശന്‍ ഗ്രേഡ് ആര്‍ട്ടിസ്റ്റ്), ലീന നായര്‍ (എഴുത്തുകാരി) എന്നിവരെ ആദരിച്ചു.

logo
Metro Vaartha
www.metrovaartha.com