ഡോംബിവിലിയിൽ അലഞ്ഞു നടന്ന മാനസികാസ്വാസ്ഥ്യമുള്ള മലയാളിയെ സമാജം പ്രവർത്തകർ വൃദ്ധാശ്രമത്തിലെത്തിച്ചു

ഡൽഹിയിൽ സഹോദരിയുടെ വീട്ടിൽ പോയതാണെന്നും അവിടെ നിന്നും മടങ്ങിയതാണെന്നു പറയുന്നുണ്ടെങ്കിലും കൂടുതലൊന്നും വ്യക്തമാകുന്നില്ല എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു
ഡോംബിവിലിയിൽ അലഞ്ഞു നടന്ന മാനസികാസ്വാസ്ഥ്യമുള്ള  മലയാളിയെ സമാജം പ്രവർത്തകർ വൃദ്ധാശ്രമത്തിലെത്തിച്ചു

താനെ : ഡോംബിവ്‌ലി റെയിൽവേസ്റ്റേഷനു സമീപം അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന മനസികാസ്വാസ്ഥ്യമുള്ള മലയാളിയെ കേരളീയസമാജം ഡോംബിവ്‌ലിയുടെ പ്രവർത്തകർ പൊലീസിന്‍റെ സഹായത്തോടെ സമീപത്തുള്ള അനാഥാശ്രമത്തിലെത്തിച്ചു.മുഷിഞ്ഞ വേഷത്തിൽ സ്റ്റേഷൻ പരിസരത്ത് കറങ്ങിനടന്നിരുന്ന മലയാളിയെ സമാജം പ്രവർത്തകരായ ജോൺറോയിയും ജയനും ആണ് ആദ്യം മലയാളി ആണെന്ന് തിരിച്ചറിഞ്ഞത്.

ഇതിനെ തുടർന്ന് സമാജം ചെയർമാൻ വർഗ്ഗീസ് ഡാനിയേലുമായി ബന്ധപെടുകയും വിഷ്ണുനഗർ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.തുടർന്ന് കേരളീയ സമാജം ഡോംബിവിലി പ്രവർത്തകരുടെ സഹായത്തോടെ ഇയാളെ പോലീസ് സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു .പോലീസ് ചോദിച്ചതിൽ നിന്നും പേര് കുഞ്ഞുമൊയ്തീൻ എന്നാണെന്നും വീട് തൃശൂർ കുറുക്കഞ്ചേരി,ജവാൻ റോഡിലുള്ള 'അമ്പാലത്ത്ഹൗസ് ' ആണെന്നും തിരിച്ചറിഞ്ഞിട്ടുണ്ട് .

ഡൽഹിയിൽ സഹോദരിയുടെ വീട്ടിൽ പോയതാണെന്നും അവിടെ നിന്നും മടങ്ങിയതാണെന്നു പറയുന്നുണ്ടെങ്കിലും കൂടുതലൊന്നും വ്യക്തമാകുന്നില്ല എന്ന് സമാജം ഭാരവാഹികൾ അറിയിച്ചു.

കുഞ്ഞു മൊയ്‌തീൻ നെ കുറിച്ച് അറിയുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 982002455 (വർഗ്ഗീസ് ഡാനിയൽ ) ,8425909594 (മത്തായി സിടി )എന്ന നമ്പറിലോ ബന്ധപ്പെടേണ്ടതാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com