സമത നഗര്‍ മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം

ഓണസദ്യയും നടത്തി.
Samatha Nagar Malayali Welfare Association Anniversary Celebration

സമത നഗര്‍ മലയാളി വെല്‍ഫയര്‍ അസോസിയേഷന്‍ വാര്‍ഷികാഘോഷം

Updated on

മുംബൈ: താനെ സമത നഗര്‍ മലയാളി വെല്‍ഫെയര്‍ അസോസിയേഷന്‍റെ വാര്‍ഷികാഘോഷവും ഓണസദ്യയും സെപ്റ്റംബര്‍ 21-ന് ഠാക്കൂര്‍ കോളെജ് ഹാളില്‍ നടന്നു. അസോസിയേഷന്‍ പ്രസിഡന്‍റ് രാജമണി വാസുദേവന്‍, സെക്രട്ടറി ജോസഫ് മാത്യു, ട്രഷറര്‍ ടി.ജി. വിജയന്‍, വൈസ് പ്രസിഡന്‍റ് പി.എന്‍. ശശികുമാര്‍, ജോയിന്‍റ് സെക്രട്ടറി സിന്ദു പ്രമോദ് എന്നിവര്‍ നേതൃത്വം നല്‍കി. കമ്മിറ്റി അംഗങ്ങളുടെ സജീവ പങ്കാളിത്തം ശ്രദ്ധേയമായി.

സമത വിദ്യാമന്ദിര്‍ ഡയറക്റ്റർ പ്രജക്ത വിശ്വാസ് റാവു, കേരള കത്തോലിക്ക അസോസിയേഷന്‍ പ്രസിഡന്‍റ് ജോയി വര്‍ഗീസ് പറെക്കാട്ടില്‍, ലോഖണ്ഡ്വാല മലയാളി സമാജം മുന്‍ സെക്രട്ടറി കെ.ജെ. ജോര്‍ജ്, മുന്‍ കോര്‍പ്പറേറ്റര്‍ യോഗേഷ് ഭോയര്‍, എംഎന്‍എസ് ശാഖാധ്യക്ഷന്‍ പ്രമോദ്ജാ ജാദവ് എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

അസോസിയേഷന്‍ മുന്‍ ഭാരവാഹികളായ ടി.കെ. നായര്‍, പി.സി. റോയ്, കെ.വി. ഉത്തമന്‍, സി. സുന്ദരേശന്‍ തുടങ്ങിയവര്‍ സമാജം പ്രവര്‍ത്തനങ്ങളെ പ്രകീര്‍ത്തിച്ച് സംസാരിച്ചു.

ചെണ്ടമേളം, മാവേലി വരവേല്‍പ്പ്, തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ പ്രേക്ഷക പ്രീതി നേടി. ഭാരതനാട്യം, തിരുവാതിരക്കളി, സിനിമാറ്റിക് ഡാന്‍സ്, തുടങ്ങി കലാപരിപാടികളും അരങ്ങേറി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com