ശിവസേന മന്ത്രിമാരും അജിത് പവാറും തമ്മിൽ ഭിന്നത; ചൂടുപിടിച്ച് മഹാരാഷ്ട്ര തെരഞ്ഞെടുപ്പുകാലം

അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയെ മഹായുതിയിൽ നിന്ന് പുറത്താക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് ചൊവ്വാഴ്ച അവകാശപ്പെട്ടു
sanjay raut against bjp
'ഉപയോഗിക്കുക വലിച്ചെറിയുക' എന്നതാണ് ബിജെപി: സഞ്ജയ് റാവത്ത്
Updated on

മുംബൈ: മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി തീരുമാനിച്ചില്ലെങ്കിലും രാഷ്ട്രീയ അന്തരീക്ഷം ചൂടുപിടിച്ചിരിക്കുകയാണ്, ഭരണ കക്ഷിയായ മഹായുതിയും പ്രതിപക്ഷമായ എംവിഎയും തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ മെനയുന്ന തിരക്കിലാണ്. ശിവസേന മന്ത്രിമാരും അജിത് പവാറും തമ്മിലുള്ള ഭിന്നത ഉടലെടുത്തിരിക്കുകയാണ്.

അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപിയെ മഹായുതിയിൽ നിന്ന് പുറത്താക്കാൻ ബിജെപി ശ്രമിക്കുന്നുവെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത് ചൊവ്വാഴ്ച അവകാശപ്പെട്ടു. ബിജെപിയുടെ തിരഞ്ഞെടുപ്പ് തന്ത്രം യൂസ് ആൻഡ് ത്രോ ആണെന്ന് തിങ്കളാഴ്ച മാധ്യമങ്ങളോട് സംസാരിക്കവെ റാവത്ത് പറഞ്ഞു. "അജിത് പവാറിനെ അകറ്റിനിർത്താൻ അവർ ശ്രമിക്കുന്നു, ഷിൻഡെ സേന നേതാക്കളും ബിജെപിയുടെ ഈ പദ്ധതിയെ സഹായിക്കുന്നു" അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com