അംബേദ്കറെക്കുറിച്ചുള്ള പരാമർശത്തിൽ അമിത് ഷാ മാപ്പ് പറയണമെന്ന് സഞ്ജയ് റാവത്ത്

അംബേദ്കറുമായി ബന്ധപ്പെട്ട് പറഞ്ഞ പരാമർശത്തിൽ മാപ്പിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Sanjay Raut demands apology from Amit Shah for his remark on Ambedkar
മുംബൈ
Updated on

മുംബൈ: ബാബാസാഹെബ് അംബേദ്കറെക്കുറിച്ചുള്ള പരാമർശത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ മാപ്പ് പറയണമെന്ന് ശിവസേന (യുബിടി) നേതാവ് സഞ്ജയ് റാവത്ത്. അംബേദ്കറുമായി ബന്ധപ്പെട്ട് പറഞ്ഞ പരാമർശത്തിൽ മാപ്പിൽ കുറഞ്ഞതൊന്നും അർഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭാരതീയ ജനതാ പാർട്ടിക്ക് (ബിജെപി) ഒരു പണിയും ബാക്കിയില്ല. വെറുതെ ഇരിക്കുന്ന പാർട്ടിയാണ് ബിജെപി. അമിത് ഷാ രാജ്യത്തിന്‍റെ ആഭ്യന്തര മന്ത്രിയാണ്. തെറ്റ് പറ്റിയെങ്കിൽ, നാക്ക് പിഴച്ചെങ്കിൽ മാപ്പ് പറയണം.

ഈ നാട്ടിൽ ദൈവതുല്യമായ പദവിയുള്ള വ്യക്തിത്വമാണ് അദ്ദേഹം. രാജ്യത്തെ പിന്നോക്കാവസ്ഥയിലുള്ളവർക്ക് മാനം നൽകിയ മനുഷ്യൻ ദൈവത്തെപ്പോലെയാണ്. അതിനാൽ മാപ്പ് പറയൂ..." റാവുത്ത് പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com