രാജും ഉദ്ധവും ഒരുമിക്കുമെന്ന് സഞ്ജയ് റാവുത്ത്

മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഭരണം നില നിര്‍ത്തും
Sanjay Raut says Raj and Uddhav will come together

സഞ്ജയ് റാവുത്ത്

Updated on

മുംബൈ: ഉദ്ധവ് താക്കറെ നയിക്കുന്ന ശിവസേനയും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേനയും (എംഎന്‍എസ്) തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒരുമിച്ച് മത്സരിക്കുമെന്ന് ഉദ്ധവ് വിഭാഗം നേതാവ് സഞ്ജയ് റാവുത്ത അവകാശപ്പെട്ടു്. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിപറയുകയായിരുന്നു അദ്ദേഹം.

സഖ്യത്തെക്കുറിച്ച് ഇരുനേതാക്കളും ചര്‍ച്ചചെയ്യും. ശിവസേന സ്വന്തം തട്ടകമായി കരുതുന്ന മുംബൈ നഗരസഭ ഉള്‍പ്പെടെ വിവിധ മുനിസിപ്പല്‍ കോര്‍പ്പറേഷനുകളിലേക്ക് ഈ വര്‍ഷം അവസാനത്തോടെയാണ് തെരഞ്ഞെടുപ്പ്. ഉദ്ധവും രാജും കൈകോര്‍ക്കുന്നതോടെ മുംബൈ കൂടാതെ പുണെ, നാസിക്, ഛത്രപതി സംഭാജിനഗര്‍, താനെ, കല്യാണ്‍-ഡോംബ്വിലി എന്നിവിടങ്ങളിലും നഗരസഭാ ഭരണം പിടിക്കാനാകുമെന്നും റാവുത്ത് കൂട്ടിച്ചേര്‍ത്തു.

ഇരുനേതാക്കളും തമ്മില്‍ രമ്യതയില്‍ എത്തുന്നതോടെ ഷിന്‍ഡെ പക്ഷത്തിന് വലിയ തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com