വ്യാപകമായി ഇവിഎം ക്രമക്കേടുകൾ നടന്നു; മഹാരാഷ്ട്രയിൽ ബാലറ്റ് പേപ്പർ വഴി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സഞ്ജയ്‌ റൗത്ത്

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി 288ൽ 230 സീറ്റുകൾ നേടിയപ്പോൾ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് 46 സീറ്റുകളാണ് ലഭിച്ചത്
Sanjay Raut wants re-election in Maharashtra through ballot papers
വ്യാപകമായി ഇവിഎം ക്രമക്കേടുകൾ നടന്നു; മഹാരാഷ്ട്രയിൽ ബാലറ്റ് പേപ്പർ വഴി വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്ന് സഞ്ജയ്‌ റൗത്ത്
Updated on

മുംബൈ: ഈ കഴിഞ്ഞ മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പിൽ ഇലക്‌ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ (ഇവിഎം) വ്യാപകമായി ക്രമക്കേടുകൾ നടന്നെന്ന് യുബിടി നേതാവ് സഞ്ജയ്‌ റൗത്ത്. അതിനാൽ ബാലറ്റ് പേപ്പറുകൾ ഉപയോഗിച്ച് മഹാരാഷ്ട്രയിൽ വീണ്ടും തെരഞ്ഞെടുപ്പ് നടത്തണമെന്നും യുബിടി എംപി സഞ്ജയ് റാവത്ത് ഇന്ന് ആവശ്യപ്പെട്ടു.

മുംബൈയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു റാവത്ത്, ഇവിഎമ്മുകളുടെ തകരാറിനെക്കുറിച്ച് നിരവധി പരാതികൾ വന്നിട്ടുണ്ടെന്നും അടുത്തിടെ നടന്ന തെരഞ്ഞെടുപ്പിലെ സത്യസന്ധതയെ അദ്ദേഹം ചോദ്യം ചെയ്യുകയും ചെയ്തു.

നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള മഹായുതി 288ൽ 230 സീറ്റുകൾ നേടിയപ്പോൾ പ്രതിപക്ഷമായ മഹാ വികാസ് അഘാഡിക്ക് 46 സീറ്റുകളാണ് ലഭിച്ചത്,ശിവസേന (യുബിടി) മത്സരിച്ച 95ൽ 20 സീറ്റുകൾ മാത്രമാണ് നേടിയത്.

"ഇവിഎമ്മുമായി ബന്ധപ്പെട്ട് 450 ഓളം പരാതികൾ ഞങ്ങൾക്ക് ലഭിച്ചിട്ടുണ്ട്. ആവർത്തിച്ച് എതിർപ്പുകൾ ഉന്നയിച്ചിട്ടും ഈ വിഷയങ്ങളിൽ ഒരു നടപടിയും എടുക്കുന്നില്ല.ഈ തിരഞ്ഞെടുപ്പ് നീതിപൂർവമാണ് നടന്നതെന്ന് നമുക്ക് എങ്ങനെ പറയാൻ കഴിയും? അതിനാൽ, ഫലങ്ങൾ മാറ്റിവച്ച് തിരഞ്ഞെടുപ്പ് വീണ്ടും നടത്തണമെന്ന് ഞാൻ ആവശ്യപ്പെടുന്നു. അതും ബാലറ്റ് പേപ്പറുകൾ വഴി, ”റൗത് പറഞ്ഞു.നാസിക്കിലെ ഒരു സ്ഥാനാർത്ഥിക്ക് കുടുംബത്തിൽ നിന്ന് 65 വോട്ടുകൾ ഉണ്ടായിരുന്നിട്ടും നാല് വോട്ടുകൾ മാത്രമേ ലഭിച്ചിട്ടുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. കൂടാതെ ഡോംബിവ്‌ലിയിൽ ഇവിഎം കണക്കുകളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയെന്നും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ എതിർപ്പുകൾ അംഗീകരിക്കാൻ വിസമ്മതിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

ചില സ്ഥാനാർഥികളുടെ വൻ വിജയങ്ങളുടെ വിശ്വാസ്യതയെ സേന (യുബിടി) നേതാവ് ചോദ്യം ചെയ്തു, "ഒന്നര ലക്ഷത്തിലധികം വോട്ടുകൾ ലഭിക്കാൻ അവർ എന്ത് വിപ്ലവകരമായ പ്രവർത്തനമാണ് ഇവിടെ നടത്തിയത്? അടുത്തിടെ പാർട്ടി മാറിയ നേതാക്കൾ പോലും എംഎൽഎമാരായി. ഇത് സംശയം ജനിപ്പിക്കുന്നു. ശരദ് പവാറിനെപ്പോലുള്ള ഒരു മുതിർന്ന നേതാവ് ആദ്യമായി ഇവിഎമ്മുകളെക്കുറിച്ച് സംശയം പ്രകടിപ്പിച്ചു,ഇതൊന്നും അവഗണിക്കാൻ കഴിയില്ല". റൗത് കൂട്ടിച്ചേർത്തു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com