സരസ്വതീ ദാമോദരൻ അന്തരിച്ചു

ബി. എ. ആർ. സി.ട്രെയിനിങ് ഡിവിഷൻ മുൻ മേധാവിയും ശ്രീനാരായണ മന്ദിരസമിതി സ്ഥാപക ചെയർമാനും ദീർഘകാലം പ്രസിഡന്‍റും പ്രസിഡന്‍റ് എമരിറ്റസുമായിരുന്ന ഡോ. കെ. കെ. ദാമോദരന്‍റെ ഭാര്യയാണ്
സരസ്വതീ ദാമോദരൻ
സരസ്വതീ ദാമോദരൻ
Updated on

മുംബൈ: ബി. എ. ആർ. സി.ട്രെയിനിങ് ഡിവിഷൻ മുൻ മേധാവിയും ശ്രീനാരായണ മന്ദിരസമിതി സ്ഥാപക ചെയർമാനും ദീർഘകാലം പ്രസിഡന്‍റും പ്രസിഡന്‍റ് എമരിറ്റസുമായിരുന്ന ഡോ. കെ. കെ. ദാമോദരന്‍റെ ഭാര്യയും കൊല്ലം പട്ടത്താനം ഇടയവിള കുടുംബാംഗവുമായ സരസ്വതീ ദാമോദരൻ അന്തരിച്ചു. മാഹിം സവർക്കർമാർഗിലെ ഷെഫാലി 20 ലായിരുന്നു താമസം. ഡോക്ടർ ആഷ [ ദുബായ് ], വിനോദ് [യു. എസ്. എ] എന്നിവർ മക്കളും പ്രദീപ് ചന്ദ്രൻ, ദീപ എന്നിവർ മരുമക്കളുമാണ്.

ശ്രീനാരായണ മന്ദിരസമിതിയുടെ പ്രവർത്തനങ്ങളിൽ ഡോക്ടർ കെ. കെ. ദാമോദരന്‍റെ ഏറ്റവുമടുത്ത സഹായിയായിരുന്നു സരസ്വതീ ദാമോദരൻ. സമിതിയുടെ വനിതാ വിഭാഗം ഭാരവാഹികൾക്കുവേണ്ട നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുന്നകാര്യത്തിൽ അവർ എന്നും ജാഗ്രത പാലിച്ചിരുന്നു. ശ്രീനാരായണ മന്ദിരസമിതി അനുശോചനം രേഖപ്പെടുത്തി. സംസ്കാരം പിന്നീട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com