
ഗുരുദേവഗിരിയില്‍ സര്‍വൈശ്വര്യ പൂജ
നവിമുംബൈ: കര്‍ക്കടക മാസ വിശേഷാല്‍ പൂജകളുടെ ഭാഗമായി ഗുരുദേവഗിരിയില്‍ ഓഗസ്റ്റ് 15 ന് വൈകീട്ട് 7.15 മുതല്‍ സര്‍വൈശ്വര്യ പൂജ നടത്തും. ജൂലൈ 17ന് ആരംഭിച്ച വിശേഷാല്‍ പൂജകള്‍, രാമായണ പാരായണം, അന്നദാനം എന്നിവ ഓഗസ്റ്റ് 16 വരെ തുടരും.
എന്നും രാവിലെ ഗണപതി ഹോമം, വിശേഷാല്‍ അര്‍ച്ചന, അഭിഷേകം. തുടര്‍ന്ന് രാമായണ പാരായണം. വൈകീട്ട് 7.15 മുതല്‍ ഭഗവതി സേവ. തുടര്‍ന്ന് മഹാപ്രസാദം അന്നദാനം. ഭക്തര്‍ക്ക് അവരവരുടെ നാളുകളില്‍ കര്‍ക്കടക പൂജ , അന്നദാനം എന്നിവ നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട്.
വിവരങ്ങള്‍ക്ക്- 7304085880, 97733 90602, 9004143880, 9892045445 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാം.
ഓണ്‍ലൈന്‍ ബൂക്കിങിന്- 7304085880