സാസ് കൊങ്കൺ ബൈഠക്കും അയ്യപ്പയോഗവും ശ്രീ അൽപനക്കാവ് അയ്യപ്പ- ദേവീക്ഷേത്രത്തിൽ നടന്നു

''പ്രാന്തിന്‍റെ എല്ലാ അയ്യപ്പഭക്തരിലേക്കും സാസിന്‍റെ പ്രവർത്തികൾ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നു''
സാസ് കൊങ്കൺ ബൈഠക്കും അയ്യപ്പയോഗവും ശ്രീ അൽപനക്കാവ് അയ്യപ്പ- ദേവീക്ഷേത്രത്തിൽ നടന്നു

മുംബൈ: സാസ് അംഗങ്ങളുടെയും അയ്യപ്പ ഭക്തരുടെയും സാന്നിധ്യത്തിൽ ശ്രീ അൽപനക്കാവ് അയ്യപ്പ ദേവീക്ഷേത്രത്തിൽ സാസ് കൊങ്കൺ ബൈഠക്കും അയ്യപ്പയോഗവും നടന്നു. സദാശിവൻ പിള്ള ആമുഖ പ്രസംഗവും അനിൽകുമാർ സ്വാഗത പ്രസംഗവും നടത്തി.

ബൈഠക്കിൽ 2008-ൽ സാസ് ആരംഭിച്ചതു മുതലുള്ള കാര്യങ്ങൾ എടുത്തുകാട്ടിക്കൊണ്ട് ദേശീയ സെക്രട്ടറി (പ്രചാർ), മുത്തുകൃഷ്ണൻ വർഷങ്ങളായി സംഘടനയുടെ ശ്രദ്ധേയമായ പുരോഗതിയെ പ്രതിഫലിപ്പിച്ചുകൊണ്ട് പ്രഭാഷണം നടത്തി. സാസ് കൊങ്കൺ ജനറൽ സെക്രട്ടറി ഗിരീഷ് നായർ അയ്യപ്പയോഗത്തിൻ്റെ പ്രാധാന്യവും പ്രാന്ത് ഏറ്റെടുത്തിരിക്കുന്ന വിവിധ സേവാ പ്രവർത്തനങ്ങളെയും കുറിച്ച് പരാമർശിക്കുകയുണ്ടായി.കൂടാതെ പ്രാന്തിന്‍റെ എല്ലാ അയ്യപ്പഭക്തരിലേക്കും സാസിന്‍റെ പ്രവർത്തികൾ വ്യാപിപ്പിക്കുന്നതിനുള്ള ശ്രമങ്ങൾ നടക്കുന്നതായും അദ്ദേഹം ഓർമിപ്പിച്ചു.

ചടങ്ങിൽ സാസ് കൊങ്കൺ ട്രഷറർ ശശാങ്ക് ഷാ, ജോയിൻ്റ് ജനറൽ സെക്രട്ടറി മലർവിഴി പാണ്ഡ്യൻ സാസ് കൊങ്കൺ സെക്രട്ടറി മോഹനൻ നായർ തുടങ്ങിയവർ പ്രധാന വിഷയങ്ങൾ അവതരിപ്പിക്കുകയും പ്രവർത്തനങ്ങൾ വിശദീകരിക്കുകയും ചെയ്തു.

വിശിഷ്ട സന്നിഹിതരിൽ ഹരികുമാർ ഭാസ്കർ(താനെ ജില്ലാ മെൻ്റർ)മനു നായർ(ജോ. സംഘടന സെക്രട്ടറി, കൊങ്കൺ)ഹരിദാസ് (Ex SASS മുംബൈ സെക്രട്ടറി)അനിൽ വാരിയത്ത്(മുളുണ്ട് ജില്ലാ പ്രസിഡൻ്റ്), ചെല്ലദുരൈ തേവർ (മുളുണ്ട് ജില്ലാ സെക്രട്ടറി)ചന്ദ്രപ്രഭ ആചാരി (മുലുണ്ട് ജില്ലാ ട്രഷറർ), ശ്രീമതി. കാഞ്ചന പണിക്കർ(ഭാണ്ഡുപ്പ് വെസ്റ്റ് താലൂക്ക് പ്രസിഡൻ്റ്)ഗിരീഷ് പി.നായർ(SASS കല്യാൺ സേവക്), രഞ്ജിത്ത് നായർ(SASS കല്യാൺ സേവക്), സുനിൽ വെങ്കിട്ടരാമൻ(SASS ഘാട്‌കോപ്പർ ജില്ലാ സെക്രട്ടറി)ശങ്കർ തേവർ (SASS മുളുണ്ട് സേവക്)എനിവർ പങ്കെടുത്തു. തുടർന്ന് ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന അന്നദാനത്തോടു കൂടി പരിപാടികൾ സമാപിച്ചു.

Trending

No stories found.

Latest News

No stories found.