'പെൺകുട്ടികൾ ഏത് വസ്ത്രം ധരിക്കണമെന്നത് അവരുടെ സ്വാതന്ത്ര്യമാണ്', ഹിജാബ് നിരോധനത്തിൽ സുപ്രീംകോടതി

ഹിജാബ് നിരോധനം സ്ത്രീ ശാക്തീകരണത്തിന് സംഭാവന നൽകുന്നുവെന്ന കോളെജിന്‍റെ സമീപനത്തെ കോടതി ചോദ്യം ചെയ്തു
sc has stay a mumbai private college s proposal to ban students from wearing hijab on campus
ഹിജാബ് വിലക്കിയ മുംബൈ സ്വകാര്യ കോളെജിന്‍റെ നിർദേശം സുപ്രീം കോടതി തടഞ്ഞു
Updated on

മുംബൈ: ക്യാംപസിൽ വിദ്യാർഥികൾ ഹിജാബ്, പർദ, ബുർഖ, സ്റ്റോൾ, തൊപ്പി എന്നിവ ധരിക്കുന്നത് വിലക്കിയ മുംബൈ സ്വകാര്യ കോളെജിന്‍റെ നിർദേശം സുപ്രീം കോടതി താൽക്കാലികമായി തടഞ്ഞു. ഈ നിരോധനം സ്ത്രീ ശാക്തീകരണത്തിന് സംഭാവന നൽകുന്നുവെന്ന കോളെജിന്‍റെ സമീപനത്തെ കോടതി ചോദ്യം ചെയ്തു.

"പെൺകുട്ടികളുടെ വസ്ത്ര സ്വാതന്ത്ര്യത്തിൽ നിയന്ത്രണം ഏർപ്പെടുത്തി നിങ്ങൾ എങ്ങനെയാണ് പെൺകുട്ടികളെ ശാക്തീകരിക്കുന്നത്? പെൺകുട്ടികൾ എന്ത് വസ്ത്രം ധരിക്കണമെന്നത് അവരുടെ തീരുമാനമാണ്. സ്വാതന്ത്ര്യം ലഭിച്ച് വർഷങ്ങൾക്ക് ശേഷവും വസ്ത്ര സ്വാന്ത്ര്യത്തെക്കുറിച്ച് ചർച്ച ചെയ്യേണ്ടി വരുന്നത് ദൗർഭാഗ്യകരമാണ്. വാദത്തിനിടെ കോടതി ആശങ്ക പ്രകടിപ്പിച്ചു.

വിദ്യാർഥിനികൾ ഹിജാബുകളോ തൊപ്പിയോ ധരിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയ കോളെജിന്‍റെ സർക്കുലറിലെ ഭാഗം സുപ്രീം കോടതിയുടെ പ്രത്യേകമായി സ്റ്റേ ചെയ്തു. കോളെജിന്‍റെ തീരുമാനത്തെ ചോദ്യം ചെയ്ത് ചില വിദ്യാർഥികൾ നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കൂടാതെ, ഉത്തരവ് ഒരു തരത്തിലും ദുരുപയോഗം ചെയ്യരുതെന്നും കോടതി ഊന്നിപ്പറഞ്ഞു. നവംബർ 18-ന് ആരംഭിക്കുന്ന ആഴ്‌ചയാണ് ഈ വിഷയത്തിൽ അടുത്ത വാദം കേൾക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com