

സ്‌കോളര്‍ഷിപ്പ് വിതരണം 12ന്
മുംബൈ: വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബൈ പ്രൊവിന്‍സ് വര്‍ഷംതോറും നല്‍കിവരുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പുകളുടെ വിതരണം സെപ്റ്റംബര്‍ 12ന് വൈകിട്ട് വാഷിയിലെ തുംഗ ഹോട്ടലില്‍ നടക്കും. കേരള എക്‌സൈസ് മന്ത്രി എം. ലിജു ചടങ്ങ് ഉദ്ഘാടനം ചെയ്യും. ഹാരിസ് ബീരാന്‍ എം.പി. മുഖ്യാതിഥിയായിരിക്കും.
സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബങ്ങളിലെഇ പരീക്ഷകളില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥികള്‍ക്കാണ് ഈ വര്‍ഷവും വിദ്യാഭ്യാസ സഹായം നല്‍കുന്നത്.
തുടര്‍പഠനത്തിന് സാമ്പത്തിക പിന്തുണ ആവശ്യമുള്ള വിദ്യാര്‍ഥികള്‍ക്ക് കൈത്താങ്ങാകുക എന്ന ലക്ഷ്യത്തോടെയാണ് വേള്‍ഡ് മലയാളി കൗണ്‍സില്‍ മുംബൈ പ്രൊവിന്‍സ് സ്‌കോളര്‍ഷിപ്പ് പദ്ധതി നടപ്പാക്കുന്നത്.