

നിര്‍ദേശം ഉഷ്ണതരംഗ സാധ്യതയെ തുടര്‍ന്ന്
മുംബൈ: കനത്ത ചൂടിനെ തുടര്‍ന്ന് മഹാരാഷ്ട്രയില്‍ സ്‌കൂളുകള്‍ ഉച്ചയ്ക്ക് 12ന് മുന്‍പ് ക്ലാസുകള്‍ അവസാനിപ്പിക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് നിര്‍ദേശം നല്‍കി. സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഉത്തരവ് ബാധകമാണ്.
പ്രൈമറി ക്ലാസുകള്‍ രാവിലെ 7 മുതല്‍ 11.15 വരെയും സെക്കന്‍ഡറി ക്ലാസുകള്‍ 7.45 മുതല്‍ 11.45 വരെയുമേ പ്രവര്‍ത്തിക്കാവൂ എന്നാണ് നിര്‍ദേശം.
മുംബൈയിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് നേരത്തെ പുറപ്പെടുവിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സ്‌കൂളുകളുടെ സമയക്രമത്തില്‍ മാറ്റം വരുത്തി ഉത്തരവിറക്കിയത്.
ക്ലാസ് മുറികളില്‍ ഫാനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധ്യാപകര്‍ ഉറപ്പാക്കണമെന്നും നിർദേശമുണ്ട്.സ്‌കൂളുകളില്‍ സര്‍ബത്ത്, ഒആര്‍എസ്, മോര് തുടങ്ങിയവ ലഭ്യമാക്കാനും നിര്‍ദേശമുണ്ട്.