സീഗള്‍ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ ചെന്നൈയിലെ പുതിയ ഓഫീസ് ഉത്ഘാടനം ചെയ്തു

2012 ലാണ് സിഗൾ ചെന്നയിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്
seagull international group has inaugurated its new office in chennai
സീഗള്‍ ഇന്‍റർനാഷണൽ ഗ്രൂപ്പിന്‍റെ ചെന്നൈയിലെ പുതിയ ഓഫീസ് ഉത്ഘാടനം ചെയ്തു

ചെന്നൈ: മുപ്പത്തിയൊൻപത് വര്‍ഷമായി മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രമുഖ ഗ്ലോബൽ എച്ച് ആര്‍ കണ്‍സള്‍ട്ടന്‍സി സ്ഥാപനം സീഗള്‍ ഇൻറർ നാഷണലൽ ഗ്രൂപ്പിന്റെ ആധുനിക സൗകര്യ ങ്ങളോടു കൂടി നവീകരിച്ച ഓഫീസ് ചെന്നെ കിൽപ്പൊക്കിൽ Indian Eurasian Trade Commissioner ഉം എ വി എ ഗ്രൂപ്പ് (മെഡിമിക്‌സ്) മാനേജിങ് ഡയറക്ടറുമായ ഡോ. എ വി അനൂപ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം നിര്‍വഹിച്ചു. ഫ്ലൈജാക് ലോജിസ്റ്റിക് ‌പ്രൈവറ്റ് ലിമിറ്റഡ്

മാനേജിങ് ഡയറക്ടർ രവി കുമാർ മുഖ്യ അതിഥിയും, ഗോകുലം ഗ്രുപ്പ് ഓഫ് കമ്പനീസ് വൈസ് ചെയർമാൻ വി.സി പ്രവീൺ,മഹാരാഷ്ട്ര ബി.ജെ.പി മുതിർന്ന നേതാവ് രഘുനാഥ് കുൾക്കർണി, Indo Gulf & Middle East Chairman ഡോ: എൻ എം ഷറഫുദ്ധിൻ എന്നിവര്‍ വിശിഷ്ഠാതിഥികളുമായിരുന്നു.

2012 ലാണ് സിഗൾ ചെന്നയിൽ ആദ്യമായി പ്രവർത്തനം ആരംഭിച്ചത്. വിദേശ റിക്രൂട്ട്മെൻറ് രംഗത്തു മുൻനിരയിൽ പ്രവർത്തിക്കുന്ന സീഗൾ ഇൻ്റർനാഷണൽ ഗ്രൂപ്പിന് ഇന്ത്യയിലും വിദേശത്തുമായി പതിനഞ്ച് ശാഖകളാണുള്ളത്.

Trending

No stories found.

Latest News

No stories found.