ഹാർമണി ഫൗണ്ടേഷൻ മദർ തെരേസ അവാർഡ് സീൽ ആശ്രമത്തിന്

മഹാരാഷ്ട്ര ഗവർണർ രമേഷ് ഭയ്‌സ് ചടങ്ങിൽ മുഖ്യാതിഥിയാകും.
ഹാർമണി ഫൗണ്ടേഷൻ മദർ തെരേസ അവാർഡ് സീൽ ആശ്രമത്തിന്

മുംബൈ: ഹാർമണി ഫൗണ്ടേഷൻ മദർ തെരേസ മെമ്മോറിയൽ അവാർഡ്-2023 സീൽ ആശ്രമത്തിന്. നവംബർ 26 ന് വൈകീട്ട് 6.30 ന് സാന്‍റാക്രൂസ് ലെ താജ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമർപ്പിക്കും. മഹാരാഷ്ട്ര ഗവർണർ രമേഷ് ഭയ്‌സ് ചടങ്ങിൽ മുഖ്യാതിഥിയാകും. കേന്ദ്രമന്ത്രി രാംദാസ് അത്താവലെയും ചടങ്ങിൽ സന്നിഹിതനായിരിക്കും. "2008-ലെ നവംബർ 26 ന് നടന്ന ഭീകരാക്രമണമുണ്ടായ ദിനമാണ്. അതുകൊണ്ട് തന്നെ ഈ ചടങ്ങ് ആ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട മുംബൈ പൊലീസിലെയും ഇന്ത്യൻ സൈന്യത്തിലെ ധീര ജവാൻമാർക്കും സമർപ്പിക്കുന്നതായി" ഹാർമണി സംഘാടകർ അറിയിച്ചു. ഫൗണ്ടേഷൻ മുംബൈ പോലീസിലെ എല്ലാ രക്തസാക്ഷികൾക്കും ചടങ്ങിൽ ആദരാഞ്ജലികൾ അർപ്പിക്കും.

ലോകമെമ്പാടുമുള്ള നിസ്വാർത്ഥ വ്യക്തികളെയും സംഘടനകളേയും അംഗീകരിക്കാനും അവരെ അഭിനന്ദിക്കാനുമാണ് അവാർഡ്‌ കൊണ്ട് ഹാർമണി ലക്ഷ്യമിടുന്നത്.

1999-ൽ സ്ഥാപിതമായ സോഷ്യൽ ആൻഡ് ഇവാഞ്ചലിക്കൽ അസോസിയേഷൻ ഫോർ ലവ് (സീൽ) ഒരു നോൺ പ്രോഫിറ്റ് ഓർഗനൈസേഷനാണ് (എൻ‌ജി‌ഒ) മുംബൈയിലും പരിസര പ്രദേശങ്ങളിലും തെരുവുകളിലും മറ്റും നിരാലംബരും ബുദ്ധിമാന്ദ്യം സംഭവിച്ചിട്ടുള്ളതുമായ കുട്ടികളെയും മുതിർന്നവരെയും സംരക്ഷിക്കുന്ന വലിയൊരു ദൗത്യമാണ്‌ സീൽ ഏറ്റെടുത്തിരിക്കുന്നത്.

സീലിനെ കൂടാതെ വ്യത്യസ്ത മേഖലകളിൽ സമൂഹത്തിന് സംഭാവനകൾ ചെയ്ത മറ്റു നാല് സംഘടനക്ക് കൂടി ഇന്ത്യക്ക് പുറത്തു നിന്നുള്ളവരെയടക്കം ചടങ്ങിൽ അവാർഡ് നൽകി സമ്മാനിക്കുന്നതായിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com