സീല്‍ ആശ്രമം സ്ഥാപകന്‍ പാസ്റ്റര്‍ ഫിലിപ്പിന് പുരസ്‌കാരം

സെപ്റ്റംബര്‍ 14ന് വൈകിട്ട് 2.30ന്
Seal Ashram founder Pastor Philip receives award

പാസ്റ്റര്‍ ഫിലിപ്പിന് പുരസ്‌കാരം

Updated on

മുംബൈ: സാമൂഹിക പ്രതിബദ്ധതക്കും മനുഷ്യസ്നേഹത്തിനുമുള്ള 'സുധീര്‍ പന്താവൂര്‍ സ്മാരക പുരസ്‌കാരം' സീല്‍ ആശ്രമം സ്ഥാപകനും ഡയറക്ടറുമായ പാസ്റ്റര്‍ ഫിലിപ്പിന് സമ്മാനിക്കും.

ബോംബെ യോഗക്ഷേമ സഭയുടെ സെക്രട്ടറിയും ഡോംബിവലി കലാക്ഷേത്രത്തിന്‍റെ ഖജാന്‍ജിയുമായി പ്രവര്‍ത്തിക്കുന്നതിനിടെയായിരുന്നു അറുപതാം വയസില്‍ സുധീര്‍ പന്താവൂരിന്‍റെ ആകസ്മിക വിയോഗം. സുധീറിന്റെ ഓര്‍മകളെ പുതുക്കുകയും, മാനവസ്‌നേഹപാരമ്പര്യത്തെ പുതുതലമുറയിലേക്ക് എത്തിക്കുവാനുമായി ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം.

സെപ്റ്റംബര്‍ 14-ന് വൈകിട്ട് 2.30-ന് നടക്കുന്ന സമ്മേളനത്തില്‍. വിശിഷ്ടാതിഥികളും, സുഹൃത്തുക്കളും, സഹപ്രവര്‍ത്തകരും, പന്താവൂര്‍ കുടുംബാംഗങ്ങളും പുരസ്‌കാര ദാന ചടങ്ങില്‍ പങ്കെടുക്കും

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com