അടൽ സേതുവിൽ പാലത്തിൽ നിന്നും ചാടിയ വനിതാ ഡോക്‌ടർക്കായി തെരച്ചിൽ തുടരുന്നു

മുംബൈയിലെ വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു
അടൽ സേതുവിൽ പാലത്തിൽ നിന്നും ചാടിയ വനിതാ ഡോക്‌ടർക്കായി തെരച്ചിൽ തുടരുന്നു

മുംബൈ: പുതുതായി നിർമ്മിച്ച അടൽ സേതു പാലത്തിൽ നിന്നും വനിതാ ഡോക്ടർ ആയ 43 കാരി കിഞ്ചൽ കാന്തിലാൽ ഷായാണ് കടലിലേക്ക് എടുത്തു ചാടിയത്. ദക്ഷിണ മുംബൈയെ നവി മുംബൈയുമായി ബന്ധിപ്പിക്കുന്ന കടൽപ്പാലത്തിൽ ഇതാദ്യമായാണ് ഇത്തരം ഒരു സംഭവം. തിങ്കളാഴ്ച്ച നടന്ന സംഭവം ആണെങ്കിലും ഇതുവരെയും മൃതദേഹം കണ്ടെത്താനായിട്ടില്ല, അതേസമയം മുംബൈയിലെ വീട്ടിൽ നിന്ന് ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായി ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.

ഡോക്ടറായ കിഞ്ചൽ കാന്തിലാൽ ഷാ വിഷാദരോഗത്തിന് ചികിത്സയിൽ ആയിരുന്നു എന്നാണ് വിവരം. മുംബൈയിലെ പരേൽ ഏരിയയിലെ ദാദാസാഹേബ് ഫാൽക്കെ റോഡിലെ നവീൻ ആശ ബിൽഡിംഗിലാണ് ഇവർ പിതാവിനൊപ്പം താമസിച്ചിരുന്നത്. വീടിന് സമീപത്ത് നിന്ന് ടാക്സിയിൽ കയറി അടൽ സേതു പാലം വഴി പോകണം എന്ന് ടാക്സിക്കാരനോട് ആവശ്യപ്പെട്ടതായാണ് വിവരം. അവിടെ വരെ എത്തുകയും കടൽപ്പാലത്തിലൂടെ കുറച്ചു ദൂരം പിന്നിട്ടപ്പോൾ കിഞ്ചൽ ഡ്രൈവറോട് ടാക്സി നിർത്താൻ ആവശ്യപ്പെടാൻ തുടങ്ങി. ഡ്രൈവർ മടിച്ചെങ്കിലും നിർബന്ധിച്ചതിനാൽ ഡ്രൈവർ വാഹനം നിർത്തി. ശേഷം പുറത്തിറങ്ങി പാലത്തിൽ നിന്ന് പെട്ടെന്ന് ചാടുകയായിരുന്നു," നവാ ഷെവ പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്‌പെക്ടർ രാജേന്ദ്ര കോട്ടെ പറഞ്ഞു.

തുടർന്ന് ഡ്രൈവർ നവി മുംബൈ പോലീസിൽ വിവരമറിയിച്ചു, അവർ തീരദേശ പൊലീസിന്റെയും ഗ്രാമീണരുടെയും രക്ഷാപ്രവർത്തകരുടെയും സഹായത്തോടെ കണ്ടെത്താനുള്ള ഓപ്പറേഷൻ ആരംഭിച്ചു

Trending

No stories found.

Latest News

No stories found.