മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: യുബിടിയും കോൺഗ്രസും തമ്മിൽ സീറ്റ് പങ്കിടൽ തർക്കം രൂക്ഷമാകുന്നു

വെർസോവ, ബാന്ദ്ര ഈസ്റ്റ്, ബൈകുല്ല, വഡാല, രാംടെക്, വാനി, മിറാജ്, യവത്മാൽ എന്നിവയാണ് ശിവസേന യുബിടിയും കോൺഗ്രസും തമ്മിലുള്ള പ്രധാന തർക്ക സീറ്റുകൾ
seat-sharing dispute between ubt and congress is intensifying on maharashtra assembly election
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്: യുബിടിയും കോൺഗ്രസും തമ്മിൽ സീറ്റ് പങ്കിടൽ തർക്കം രൂക്ഷമാകുന്നു
Updated on

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാഡിയിൽ (എംവിഎ) 10 മുതൽ 12 വരെ സീറ്റുകളെച്ചൊല്ലിയുള്ള തർക്കങ്ങൾ ഇതുവരെയും തീർന്നിട്ടില്ലെന്ന് സൂചനകൾ. സീറ്റ് പങ്കിടലിനെച്ചൊല്ലി ശിവസേന യുബിടിയും കോൺഗ്രസും തമ്മിലുള്ള ഭിന്നത കഴിഞ്ഞ നാല് ദിവസമായി രൂക്ഷമാവുകയായിരുന്നു. എന്നാൽ ഭരണകക്ഷി സഖ്യമായ മഹായുതിയിൽ 2 മുതൽ 3 വരെ സീറ്റുകളിൽ മാത്രമാണ് തർക്കമുള്ളത്.

വെർസോവ, ബാന്ദ്ര ഈസ്റ്റ്, ബൈകുല്ല, വഡാല, രാംടെക്, വാനി, മിറാജ്, യവത്മാൽ എന്നിവയാണ് ശിവസേന യുബിടിയും കോൺഗ്രസും തമ്മിലുള്ള പ്രധാന തർക്ക സീറ്റുകൾ. അടുത്തിടെ, എംവിഎ മീറ്റിംഗുകളിൽ സമവായമില്ലാതെ സ്ഥാനാർഥികൾക്ക് എബി ഫോമുകൾ വിതരണം ചെയ്തതിന് കേന്ദ്ര കോൺഗ്രസ് നേതൃത്വം യുബിടിയോട് നിരാശ പ്രകടിപ്പിച്ചു. കൂടാതെ,യുബിടി 100 സീറ്റുകളിൽ മത്സരിക്കുമെന്ന് യുബിടി എംപി സഞ്ജയ് റാവത്ത് നേരത്തെ വ്യക്തമാക്കിയിരുന്നു, എന്നാൽ സഖ്യ പങ്കാളികൾ കൂടുതൽ സീറ്റുകൾ നേടിയാൽ പാർട്ടിക്ക് നിരാശയില്ലെന്ന് അദ്ദേഹം ഇപ്പോൾ നിലപാട് മാറ്റി.

മഹായുതി സഖ്യത്തിൽ, സീറ്റ് വിഭജനം സംബന്ധിച്ച് മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയും ദേവേന്ദ്ര ഫഡ്‌നാവിസും തമ്മിൽ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണെന്നാണ് റിപ്പോർട്ട്. ബിജെപിയുടെ മൂന്നാം സ്ഥാനാർഥി പട്ടികയും ശിവസേനയുടെ രണ്ടാം പട്ടികയും ഉടൻ പ്രഖ്യാപിക്കുമെന്നാണ് വിവരം. മഹായുതി സഖ്യത്തിൽ രണ്ട് സീറ്റുകൾ മാത്രമാണ് തർക്കമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ ഊന്നിപ്പറഞ്ഞു. ഞായറാഴ്ച വൈകുന്നേരത്തോടെ ചർച്ചകൾ പൂർത്തിയാകുമെന്നും തിങ്കളാഴ്ച പട്ടിക പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com